
അൻവറിനെ കാണാൻ പോകാൻ പാടില്ലായിരുന്നു; നേതൃത്വത്തിന്റെ അറിവോടെയല്ല കൂടിക്കാഴ്ച: രാഹുലിനെ തള്ളി സതീശൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂർ∙ യുഡിഎഫ്, കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയല്ല രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, പി.വി.അൻവറുമായി കൂടിക്കാഴ്ച നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് . അൻവറുമായി ഇനി ചർച്ചയില്ലെന്നാണ് യുഡിഎഫ് തീരുമാനം. മുന്നണി തീരുമാനം കൺവീനർ ഔദ്യോഗികമായി അൻവറെ അറിയിച്ചിരുന്നു.
യുഡിഎഫ് സ്ഥാനാർഥിയെ പിന്തുണച്ചാല്‍ പരിഗണിക്കാമെന്ന് അൻവറിനോട് പറഞ്ഞു. അൻവർ പിറ്റേന്നും പഴയ കാര്യം ആവർത്തിച്ചതോടെ ചർച്ചയുടെ വാതിൽ അടഞ്ഞു. അൻവറുമായി ഇനി ചർച്ചയില്ല. ചർച്ചയ്ക്കായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. രാഹുൽ അൻവറിനെ കാണാൻ പോകാൻ പാടില്ലായിരുന്നു. കോൺഗ്രസ് നേതാക്കളാരും അൻവറുമായി സംസാരിക്കാൻ പാടില്ല. മുന്നണി എടുത്ത നിലപാടിൽ ഉറച്ചു നിൽക്കും.
സിപിഎമ്മും കോൺഗ്രസുമായാണ് നിലമ്പൂരിൽ മത്സരം. സിപിഎമ്മും ബിജെപിയുമായി ധാരണയുണ്ട്. അതാണ് ബിജെപി ആദ്യം സ്ഥാനാർഥിയെ നിർത്താത്തത്. വിമർശനം ശക്തമായപ്പോഴാണ് സ്ഥാനാർഥിയെ നിർത്തിയത്. യുഡിഎഫിന്റെ ഒരു വോട്ടും ബിജെപിക്ക് പോകില്ല. സംഘടനാപരമായി യുഡിഎഫ് ശക്തമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.