
കുഴിയിൽ ചാടിയ ഓട്ടോ മറിഞ്ഞു; വടകര അഴിയൂരിൽ ഡ്രൈവർക്ക് ദാരുണാന്ത്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടകര ∙ അഴിയൂരിൽ ദേശീയപാതയുടെ സർവീസ് റോഡിനു സമീപത്തെ കുഴിയിൽ ചാടിയ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മാഹി ചാലക്കര സി.കെ.ഹൗസിൽ റഫീഖ് (49) ആണ് മരിച്ചത്. അപകടത്തിനിന്നു പിന്നാലെ പുറത്തേയ്ക്കു തെറിച്ചു വീണ റഫീഖിന്റെ ദേഹത്തേയ്ക്ക് ഓട്ടോ മറിയുകയായിരുന്നു.
ഇന്നലെ രാത്രിയാണ് സംഭവം. ഉടൻ മാഹി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാഹിപ്പാലം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. പരേതനായ സി.കെ.അഹമ്മദിന്റെയും പാത്തൂട്ടിയുടെയും മകനാണ്. ഭാര്യ: സെബീന (മാടപ്പീടിക). മക്കൾ: അഫ്രീദ് (ദുബായ്), നേഹ.