
‘ഓൾ ദ് ബെസ്റ്റ്’ എന്ന് അൻവർ, ‘ഗുഡ്നൈറ്റ്’ പറഞ്ഞ് രാഹുൽ; രാത്രി വീട്ടിൽ കൂടിക്കാഴ്ച– വിഡിയോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂർ∙ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച രാത്രി അൻവറിന്റെ വീട്ടിലായിരുന്നു കൂടികാഴ്ച. ഇരുവരും ഹസ്തദാനം ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചു. രാഷ്ട്രീയ ചർച്ചകൾ നടന്നോ എന്ന കാര്യത്തിൽ ഇരുവരുടെയും പ്രതികരണം പുറത്തുവന്നിട്ടില്ല. ഓദ്യോഗിക ചർച്ചയല്ലെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോൾ ‘ഓൾ ദ് ബെസ്റ്റ്’ എന്ന് അൻവറും ‘ഗുഡ്നൈറ്റ്’ എന്ന് രാഹുലും പറയുന്നത് വിഡിയോയിൽ കാണാം.
യുഡിഎഫുമായി ധാരണയിലെത്തിയില്ലെങ്കിൽ നിലമ്പൂരിൽ മത്സരിക്കാൻ പി.വി.അൻവർ തയാറെടുക്കുകയാണ്. തിങ്കളാഴ്ച പത്രിക നൽകാനാണ് തീരുമാനം. നാമനിർദേശ പത്രികകൾക്കൊപ്പം സമർപ്പിക്കാനുള്ള രേഖകൾ തയാറാക്കിയിട്ടുണ്ട്. നാമനിർദേശപത്രിക നൽകിയാലും യുഡിഎഫുമായി ധാരണയ്ക്ക് ശ്രമം തുടരും. പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കുന്ന 5 വരെ ചർച്ചകൾ തുടരാനാണു തീരുമാനം. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാൻ കഴിഞ്ഞദിവസം ചേർന്ന തൃണമൂൽ കോൺഗ്രസ് സംസ്ഥാന നിർവാഹകസമിതി യോഗം കൺവീനറായ അൻവറിനു പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു.
ധാരണ വേണമെങ്കിൽ ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കണമെന്ന യുഡിഎഫ് നിബന്ധനയ്ക്കു വഴങ്ങാൻ അൻവർ ഇന്നലെയും തയാറായില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരായ രൂക്ഷവിമർശനം തുടരുകയും ചെയ്തു. ആഗ്രഹമുണ്ടെങ്കിലും കയ്യിൽ പണമില്ലാത്തതിനാൽ മത്സരിക്കാനില്ലെന്നു രാവിലെ പ്രഖ്യാപിച്ച അൻവർ വൈകിട്ട് നിലപാടു മാറ്റുകയായിരുന്നു. പണം നൽകാൻ സന്നദ്ധത അറിയിച്ച് ഒട്ടേറെപ്പേർ സമീപിക്കുന്നുണ്ടെന്നും മത്സരിച്ചേക്കുമെന്നുമായിരുന്നു വൈകിട്ടത്തെ പ്രഖ്യാപനം. യുഡിഎഫിലെ ചില നേതാക്കളുമായി ചർച്ച തുടരുന്നുണ്ടെന്നും ധാരണയിലെത്താനാകുമെന്ന പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നുമാണു തൃണമൂൽ കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന.