ജീവനക്കാരൻ പുതിയ സ്പാ തുടങ്ങി, ക്വട്ടേഷൻ കൊടുത്ത് മുൻ ഉടമ; യുവാവിനെ ക്രൂരമായി മർദിച്ച് ‘ലേഡി ഡോൺ’ സംഘം–വിഡിയോ
ബെംഗളൂരു∙ സ്പാ ഉടമയെ തട്ടിക്കൊണ്ടു പോയ വനിതാ ഗുണ്ടകള്‍ അറസ്റ്റില്‍. ബുവനേശ്വരി നഗറിലെ സ്പായിലെ ജീവനക്കാരന് തൊട്ടടുത്ത് മറ്റൊരു സ്പാ തുടങ്ങിയതിലെ തര്‍ക്കമാണു വനിതകളുടെ നേതൃത്വത്തിലുള്ള തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചത്. ബുവനേശ്വരി നഗറിലെ സ്പാ ജീവനക്കാരനായിരുന്നു ബല്ലിയപ്പ സഞ്ജു.
അടുത്തിടെ അദ്ദേഹം സ്വന്തമായി സ്ഥാപനം തുടങ്ങുന്നതിനായി ജോലി വിട്ടു. ഇതിന്റെ വിരോധത്തില്‍ പഴയ ഉടമ സ്മിതയാണു ക്വട്ടേഷന്‍ നല്‍കിയത്.
കാവ്യ, മുഹമ്മദ് എന്നിവരാണ് ക്വട്ടേഷനെടുത്ത് ആക്രമിക്കാനെത്തിയത്.
സഞ്ജുവിനെ മർദിച്ചവശനാക്കിയ ശേഷം തട്ടിക്കൊണ്ടു പോകുകയായിരുന്നു.
കാറിൽ കയറ്റിക്കൊണ്ടുപോകുന്നതിനിടെ കൊല്ലാനും ശ്രമിച്ചു. സിസിടിവി ദൃശ്യങ്ങള്‍ സഹിതം ഇയാളുടെ ഭാര്യ പരാതി നല്‍കിയതോടെ അമൃതഹള്ളി പൊലീസ് പിന്തുടര്ന്നു പിടികൂടുകയായിരുന്നു.
സ്പാ ഉടമ സ്മിത, ക്വട്ടേഷനേറ്റെടുത്ത കാവ്യ, ഇവരുടെ സഹായി മുഹമ്മദ് എന്നിവരെ കസ്റ്റഡിയിൽ എടുത്തു. സ്മിതയെ റിമാൻഡ് ചെയ്തു.
സ്മിതയുടെ സ്പായില്‍ പെണ്‍വാണിഭം നടന്നിരുന്നുവെന്ന സഞ്ജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]