തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകൾ 3000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 3395 ആക്ടിവ് കോവിഡ് കേസുകളാണ് നിലവിൽ ഇന്ത്യയിൽ ഉള്ളത്.
കേരളത്തിലാണ് ഏറ്റവും കൂടൂതൽ രോഗികൾ ഉള്ളത്. 1336 ആക്ടിവ് കോവിഡ് കേസുകളാണ് കേരളത്തിൽ.
മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 കോവിഡ് മരണമാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ വേണ്ട
തയ്യാറെടുപ്പുകൾ നടത്തണമെന്ന് കേന്ദ്രം നിർദ്ദേശം നൽകി. ആവശ്യമായ കിടക്കകളും.
മരുന്നുകളും, വാക്സിനുകളും, ഓക്സിജനും സജ്ജമാക്കണമെന്നാണ് നിർദ്ദേശം. മറ്റു രോഗങ്ങൾ ഉള്ളവർ പൊതുഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നും നിർദ്ദേശം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]