
സൽമാൻ ഖാനെ അപായപ്പെടുത്താൻ വൻ ഗൂഢാലോചന നടത്തിയെന്ന് നവി മുംബൈ പൊലീസ്. ഇവരില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗങ്ങളാണ് അറസ്റ്റിലായത് എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പതിനേഴ് പേര്‍ക്ക് എതിരെയാണ് കേസ് എടുത്തത്.
പൻവേലിൽ സൽമാന്റെ കാറിനു നേരെ ആക്രമണം നടത്താനായിരുന്നു നീക്കം എന്നും റിപ്പോര്‍ട്ടുണ്ട്. പാക്കിസ്ഥാനിൽ നിന്നും എകെ 47 തോക്കുകളും എത്തിച്ചു.
താരത്തെ നിരീക്ഷിക്കാൻ ബിഷ്ണോയി അധോലോക സംഘത്തിലെ എഴുപതോളം പേരെ നിന്നും എത്തിച്ചു. സല്‍മാനെതിരെ പ്രായപൂർത്തിയാകാത്ത ആള്‍ക്കാരെ ഉപയോഗിച്ചും ആക്രമണത്തിന് പദ്ധതിയിട്ടുവെന്നാണ് റിപ്പോര്‍ട്ട്.
ടൈഗര്‍ 3യാണ് സല്മാൻ ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ടൈഗര്‍ 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്.
ചിത്രത്തിന് ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനായി എന്നായിരുന്നു റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ടൈഗര്‍ 3 454 കോടി രൂപ ആകെ നേടിയപ്പോള്‍ ഇന്ത്യയില്‍ മാത്രം 339.5 കോടിയും വിദേശ ബോക്സ് ഓഫീസില്‍ 124.5 കോടിയും നേടാനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗുമായിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം നേരത്തെ യുഎഇയില്‍ റിലീസ് ചെയ്തിരുന്നു.
അതിനാല്‍ നിരവധി പേര് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്തു.
ചിത്രത്തിലെ സ്പോയിലറുകള് ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്മാൻ ഖാൻ സാമൂഹ്യ മാധ്യമത്തിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്.
റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്കി എന്നാണ് വ്യക്തമാകുന്നത്. Read More: സര്‍പ്രൈസായി ഗുരുവായൂര്‍ അമ്പലനടയില്‍, ആകെ കളക്ഷനില്‍ നിര്‍ണായക നേട്ടത്തിലേക്ക് ദൂരം അധികമില്ല Last Updated Jun 1, 2024, 2:36 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]