
ചെന്നൈ: ഇന്ത്യ സഖ്യം ജയത്തിന്റെ പടിവാതിലിൽ എന്ന് എം.കെ.സ്റ്റാലിൻ. ബിജെപിയുടെ വ്യാജ പ്രതിഛായ തീവ്ര പ്രചാരണത്തിലൂടെ തകർക്കാനായെന്നും ഇന്ത്യ സഖ്യത്തിന്റെ ദില്ലി യോഗത്തിന് മുൻപായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എക്സ്സിൽ കുറിച്ചു.
ജൂൺ 4 പുതിയ പ്രഭാതത്തിന്റെ തുടക്കം ആകും. വോട്ടെണ്ണൽ ദിനം പ്രവർത്തകർ ജാഗ്രത പാലിക്കണം എന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഇന്നത്തെ ഇന്ത്യ സഖ്യയോഗത്തിൽ സ്റ്റാലിൻ പങ്കെടുക്കില്ല. ഡിഎംകെ ട്രഷറർ ടി.ആർ.ബാലു എംപി യോഗത്തിൽ പാർട്ടിയെ പ്രതിനിധീകരിക്കും.
Last Updated Jun 1, 2024, 12:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]