
സപ്ലൈകൊയുടെ പേരിൽ വൻ തട്ടിപ്പ് നടത്തിയ മുൻ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സപ്ലൈകോയുടെ കടവന്ത്ര ഔട്ട്ലെ്റ്റിൽ ഏഴ് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മുൻ അസിസ്റ്റൻഡ് മാനേജർ സതീഷ് ചന്ദ്രനാണ് അറസ്റ്റിലായത്. സപ്ലൈകോയുടെ മെയിൽ ഐഡിയിൽ നിന്ന് വ്യാജ പർച്ചേസ് ഓർഡർ ഉണ്ടാക്കിയും ജി.എസ്.ടി നമ്പർ ദുരുപയോഗം ചെയ്തും ഇയാൾ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ.
ഈ രീതിയിൽ ഉത്തരേന്ത്യൻ കമ്പനികളിൽ നിന്ന് സപ്ലൈകോയുടെ പേരിൽ ഏഴ് കോടി രൂപയ്ക്ക് ചോളം ഇറക്കുമതി ചെയ്തു.പണം ലഭിക്കാതെ ആയതോടെ കമ്പനി സപ്ലൈകോയെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഹൃദ്രോഗസംബന്ധമായ പ്രശ്നങ്ങൾ കാരണം ആശുപത്രിയിലാണ് ഇപ്പോൾ സതീഷ് ചന്ദ്രൻ. റിമാൻഡിന് ശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.
Story Highlights : Supplyco Ex Asst. manager was arrested Fraud case
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]