
പഞ്ചാബ്, രാജസ്ഥാന്, ദില്ലി, ഹരിയാന, ബീഹാര്‍, ഉത്തര്‍പ്രദേശ്… ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശക്തമായ ഉഷ്ണതരംഗമാണ്. ചില സ്ഥലങ്ങളില്‍ 45 ഡിഗ്രി സെൽഷ്യസ് കടന്നെങ്കില്‍ മറ്റ് ചില സ്ഥലങ്ങളില്‍ ചൂട് അമ്പത് ഡിഗ്രി സെല്‍ഷ്യസ് തൊടുന്നു. ബീഹാറില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 60 പേര് മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍ നിന്നും പക്ഷികളും മറ്റും നിര്‍ജ്ജലീകരണം കാരണം മരിച്ച് വീഴുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടുന്നു. ഇതിനിടെയാണ് ചൂടിന്റെ കാഠിന്യം വെളിവാക്കി പഞ്ചാബില്‍ നിന്നുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
വിവേക് സിംഗ് എന്ന എക്സ് ഉപയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി, ‘ പഞ്ചാബിലെ റോപാറിൽ നിന്നുള്ള മറ്റൊരു വീഡിയോയില്‍ ശക്തമായ ഉഷ്ണതരംഗം കാരണം എസി കത്തിക്കുന്നതായി കാണിക്കുന്നു. എന്നാൽ ഇതിന് പിന്നില്‍ മറ്റൊരു യഥാർത്ഥ കാരണമുണ്ട്.’ പിന്നാലെ അദ്ദേഹം ചൂട് കാലത്ത് എസി എങ്ങനെ ഉപയോഗിക്കരുതെന്ന് അക്കമിട്ട് പറഞ്ഞു. ‘വൈദ്യുതി സന്തുലിതമാക്കാൻ സ്റ്റെബിലൈസർ ഇൻസ്റ്റാൾ ചെയ്തിട്ടില്ല. സൂര്യനിൽ നിന്ന് സംരക്ഷിക്കാൻ പ്ലാസ്റ്റിക് ഷെഡ് ഇല്ല. മണിക്കൂറിനും മണിക്കൂറിനും എസി ഉപയോഗിക്കുന്നത് തുടരുക..’ ഒപ്പം അദ്ദേഹം മുംബൈയിലെ ഒരു ഫ്ലാറ്റില്‍ തീ പടരുന്നതിന്റെ വീഡിയോ പങ്കുവച്ച് കൊണ്ട്, ‘ഓരോ 2 മണിക്കൂറിലും നിങ്ങളുടെ ഇലക്ട്രിക് ഉപകരണങ്ങൾ പ്രത്യേകിച്ച് എസി ഓഫ് ചെയ്യാ’ൻ നിര്‍ദ്ദേശിച്ചു. ഉഷ്ണതരംഗം വര്‍ദ്ധിച്ചതിനാല്‍ എസി കംപ്രസറിലെ അമിതമായ ചൂടും സ്പാര്‍ക്കും മൂലമാണ് തീ പിടിത്തമെന്നും വിശദീകരിച്ചു.
വീഡിയോയ്ക്ക് താഴെ മറ്റൊരാൾ ഇലക്ട്രിക് ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടത് സംബന്ധിച്ച് ചില കാര്യങ്ങള്‍ എഴുതി. ‘നിങ്ങൾ ആദ്യം കംപ്രസ്സർ ഓണാക്കുമ്പോൾ, അഥവാ ഓരോ 2 മണിക്കൂറിലും അത് ഓണാക്കുകയും ഓഫാക്കുകയും ചെയ്യുമ്പോൾ അതിന്മേല് സമ്മർദ്ദം ചെലുത്തുകയും അത് പൊട്ടിത്തെറിക്കാനും കൂടുതൽ വൈദ്യുതി ഉപയോഗിക്കാനും കാരണമാവുകയും ചെയ്യു. മുറി ആവശ്യമുള്ള താപനിലയിലെത്തുമ്പോൾ ഓട്ടോമാറ്റിക്കായി വൈദ്യുതി ബന്ധം വിച്ഛേദിച്ച് പുതിയ തരം ഇൻവെർട്ടർ എസി പ്രവർത്തിക്കുന്നു, പക്ഷേ നിങ്ങൾ ഒരിക്കലും അവ ഓഫാക്കുന്നില്ല.’ മറ്റ് ചിലര്‍ ഉഷ്ണതരംഗം പോലുള്ള ഇത്തരം ദുരന്തങ്ങള്‍ തടയാന്‍ പരിസ്ഥിതി സംരക്ഷിക്കാന്‍ കാര്യക്ഷമമായി ഇടപെടണമെന്ന് എഴുതി.
Last Updated May 31, 2024, 4:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]