
ബംഗളൂരു: ബംഗളൂരുവിലെ സോളദേവനഹള്ളിയിൽ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി തോക്ക് ചൂണ്ടി കവർച്ച. നാല് മലയാളി യുവാക്കൾ അറസ്റ്റിൽ. പ്രമോദ്, ദീപക്, അനന്തകൃഷ്ണൻ, ആദർശ് എന്നിവരാണ് അറസ്റ്റിലായത്. സിബിഐ ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് ഇവർ ഫ്ലാറ്റിൽ കയറിയത്. ഫ്ലാറ്റിലുണ്ടായിരുന്ന തൊണ്ണൂറായിരം രൂപ കവർന്നു. തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പിടികൂടിയത്. വിദ്യാർത്ഥികളെയാണ് ഇവർ ഫ്ലാറ്റിൽ കയറി ഭീഷണിപ്പെടുത്തിയത്.
Last Updated May 31, 2024, 1:45 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]