
മനോഹരമായ ഒരു പൂന്തോട്ടം പലരുടെയും സ്വപ്നമാണ്. എന്നാൽ, ചെടികൾ നന്നായി നട്ടു പരിപാലിക്കാറുണ്ടെങ്കിലും പൂവിടാൻ മടിക്കുന്നു എന്നതാണ് പലരും പറഞ്ഞ് കേൾക്കാറുള്ള ഒരു പരാതി. എന്നാൽ, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പൂവിടാൻ മടിക്കുന്ന ഏത് ചെടിയും കുല കുലയായി പൂക്കും. ഏങ്ങനെയെന്നല്ലേ? പറയാം.
ചെടികൾ നന്നായി പൂവിടാനും വളരാനും സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ മാർഗമാണ് എപ്സം സോൾട്ട് അഥവാ മഗ്നീഷ്യം സൾഫേറ്റിന്റെ ഉപയോഗം. 2 ഗ്രാം എപ്സം സോൾട്ട് ഒരു ലിറ്റർ വെള്ളത്തിൽ ലായനിയായി ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയോ അല്ലെങ്കിൽ ഇലകളിൽ തളിക്കുകയോ ചെയ്താൽ ചെടി കരുത്തോടെ വളരുകയും സമൃദ്ധമായി പൂവിടുകയും ചെയ്യും. മഗ്നീഷ്യം സൾഫേറ്റ് ഇലകളിൽ അധികമായി ഹരിതകം ഉൽപാദിപ്പിക്കാൻ സഹായിക്കും.വീടിനുള്ളിൽ നട്ട് പരിപാലിക്കുന്ന ചെടികൾക്കും എപ്സം സോൾട്ട് ഉപയോഗിക്കാവുന്നതാണ്. ഇലകൾക്ക് നല്ല നിറവും കരുത്തും ഇത് മൂലം ലഭിക്കുന്നു. പുൽത്തകിടിക്ക് നല്ല പച്ച നിറം കിട്ടുന്നില്ലെന്ന പരാതിയുള്ളവർക്കും എപ്സം സോൾട്ട് ലായനി ഉപയോഗിക്കാം. ഇത് പുല്ലുകൾക്ക് നല്ല പച്ച നിറം നൽകുകയും കരുത്തോടെ വളരാൻ സഹായിക്കുകയും ചെയ്യും.
Read More: കാര്‍ഷിക വായ്പകള്‍ ഏതൊക്കെ, എങ്ങനെ അപേക്ഷിക്കാം, വേണ്ട രേഖകള്‍ എന്തൊക്കെ?
ഉണക്കിപ്പൊടിച്ച പഴത്തൊലി – മുട്ടത്തോട് മിശ്രിതം എന്നിവയും ചെടികൾക്ക് നല്ലതാണ്. പഴത്തൊലിയിൽ പൊട്ടാസ്യം, ഫോസ്ഫറസ്, കാൽസ്യം, സൾഫർ, നൈട്രജൻ, ഇരുമ്പ് തുടങ്ങി ചെടികൾ വളരാനും നന്നായി പുഷ്പിക്കാനും വേണ്ട ധാതുലവണങ്ങൾ അടങ്ങിയിട്ടുണ്ട്. മുട്ടത്തോടിൽ, ചെടിയുടെ കോശങ്ങൾക്ക് ബലവും രോഗപ്രതിരോധ ശക്തിയും നൽകാൻ കഴിവുള്ള കാൽസ്യവും ഇലകൾക്ക് നല്ല പച്ചനിറം നൽകാനാവശ്യമായ മഗ്നീഷ്യവുമുണ്ട്. ഇവ രണ്ടും അതേപടി നേരിട്ട് ചെടിയുടെ ചുവട്ടിൽ ഇട്ടാൽ പലതരം കീടങ്ങളെയും സൂക്ഷ്മാണുക്കളെയും ചെടിയിലേക്ക് ആകർഷിക്കാൻ കാരണമാകും. പകരം, ഇവ ഉണക്കിപ്പൊടിച്ചെടുത്ത് വളമാക്കാം. പഴത്തൊലി ചെറുതായി അരിഞ്ഞ് വെയിലത്ത് വെച്ച് ഉണക്കി പൊടിച്ചെടുക്കണം. അതുപോലെ തന്നെ മുട്ടത്തോടും ഉണക്കിപ്പൊടിച്ചെടുക്കണം. ശേഷം ഇവ രണ്ടും ചേർത്ത് ചെടികളുടെ ചുവട്ടിൽ ആവശ്യാനുസരണം ഇടാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]