
2025 കിയ കാരൻസ് പരീക്ഷണയോട്ട വിവരങ്ങൾ പുറത്ത്. ഹിമാചൽ പ്രദേശിൽ നടന്ന ടിവിസി ഷൂട്ടിനിടെയാണ് 2025 കിയ കാരെൻസിനെ ആദ്യമായി ഒരു മറവുമില്ലാതെ കണ്ടെത്തിയത്. ചോർന്ന ചിത്രങ്ങൾ കാര്യമായ മാറ്റങ്ങൾ വെളിപ്പെടുത്തുന്നു. എങ്കിലും, പിൻഭാഗത്തിന്റെയും ക്വാർട്ടർ-റിയർ പ്രൊഫൈലുകളുടെയും ഭാഗങ്ങൾ മാത്രമേ ദൃശ്യമാകുന്നുള്ളൂ. പുതുക്കിയ കാരെൻസിൽ കിയയുടെ പുതിയ ഡിസൈൻ ഭാഷ തുടരുന്നു. അതിൽ ഷാർപ്പായിട്ടുള്ള എൽഇഡി ഹെഡ്ലാമ്പുകളും മുൻവശത്ത് കൂടുതൽ നേരായ ഡിആർഎൽ സിഗ്നേച്ചറുകളും ഉൾപ്പെടുന്നു. പിൻഭാഗം കിയ സിറോസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്നു. പൂർണ്ണ വീതിയുള്ള എൽഇഡി ലൈറ്റ് ബാർ വഴി ബന്ധിപ്പിച്ചിരിക്കുന്ന ലംബമായിട്ടുള്ള ടെയിൽലാമ്പുകൾ കാണിക്കുന്നു.
എഞ്ചിൻ ഓപ്ഷനുകൾ
വാഹനത്തിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. 2025 കിയ കാരെൻസിൽ നിലവിലുള്ള എഞ്ചിൻ സജ്ജീകരണം തുടരും, അതിൽ മാനുവൽ ഗിയർബോക്സുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, iMT, ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ, മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുള്ള 1.5 ലിറ്റർ ഡീസൽ എന്നിവ ഉൾപ്പെടുന്നു.
കൂടുതൽ പ്രീമിയം ഇന്റീരിയർ
2025 മെയ് 8 ന് പുറത്തിറങ്ങുന്ന വേളയിൽ പുതിയ കിയ കാരൻസ് 2025 ന്റെ ഔദ്യോഗിക വിവരങ്ങൾ വെളിപ്പെടുത്തും. എങ്കിലും, ക്യാബിനുള്ളിൽ പ്രീമിയം അപ്ഗ്രേഡുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ എന്നിവ സുരക്ഷാ നിലവാരം വർദ്ധിപ്പിക്കുന്നതായിരിക്കും. ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകൾ, പ്രീമിയം ബോസ് സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, കൂളിംഗ് ഫംഗ്ഷനോടുകൂടിയ വയർലെസ് ചാർജിംഗ് തുടങ്ങിയ സവിശേഷതകൾക്കൊപ്പം 10.25 ഇഞ്ച് വലിപ്പമുള്ള ഡ്യുവൽ സ്ക്രീൻ സജ്ജീകരണവും എംപിവിയിൽ ഉണ്ടായിരിക്കും.
പ്രതീക്ഷിക്കുന്ന വില
വിലയുടെ കാര്യത്തിൽ, 2025 കിയ കാരെൻസിന് 11 ലക്ഷം മുതൽ 21 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പരിധിയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള കാരെൻസിന്റെ എക്സ്-ഷോറൂം വില 10.60 ലക്ഷം രൂപയിൽ ആരംഭിച്ച് 19.70 ലക്ഷം രൂപ വരെ ഉയരുന്നു.
എതിരാളികൾ
പുതിയ കിയ കാരെൻസ് 2025 നിലവിലുള്ള മോഡലിനൊപ്പം വിൽക്കും. ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഉയർന്ന വകഭേദങ്ങളുമായി മത്സരിച്ചുകൊണ്ട് എംപിവിയുടെ പ്രീമിയം പതിപ്പ് നിരയിൽ ഒന്നാമതായിരിക്കും. അതേസമയം, നിലവിലുള്ള കാരെൻസ് മോഡൽ ബജറ്റ് വിഭാഗത്തെ ലക്ഷ്യം വച്ചുള്ളതായിരിക്കും, മാരുതി എർട്ടിഗയുടെ ഉയർന്ന വകഭേദങ്ങളെയും ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ താഴ്ന്ന വകഭേദങ്ങളെയും നേരിടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]