
വേനൽ ആകുമ്പോഴേക്കും പലതരം ജീവികളാണ് വീട്ടിലെത്തുന്നത്. പ്രാണികൾ, കീടങ്ങൾ, പല്ലി തുടങ്ങി നിരവധി ജീവികൾ വീടിനുള്ളിൽ വരുന്നു.
ദിവസം കൂടുംതോറും ഇതിന്റെ എണ്ണത്തിൽ വർധനവും ഉണ്ടാവും. പിന്നെ നമുക്ക് വീട്ടിലൊന്നും തന്നെ സൂക്ഷിക്കുവാനോ ഉപയോഗിക്കുവാനോ സാധിക്കുകയുമില്ല.
ഇത്തരത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് വരുത്തുന്നത് പല്ലികളാണ്. ഇവ ഉപദ്രവകാരികൾ അല്ലെങ്കിലും പല്ലികളെ കാണുന്നത് അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണ്.
ചിലപ്പോൾ വീടിന്റെ ചുമര് മുഴുവനും പല്ലികളെ കൊണ്ട് നിറഞ്ഞിരിക്കും. വീട്ടിൽ പല്ലിയുടെ ശല്യം ഒഴിവാക്കാൻ ഇത്രയും മാത്രം ചെയ്താൽ മതി. വീട് വൃത്തിയാക്കാം എപ്പോഴും വീട് വൃത്തിയാക്കിയിട്ടാൽ ജീവികളുടെ ശല്യം ഒഴിവാക്കാൻ സാധിക്കും.
എന്നും തൂത്തുവാരി തുടച്ചിട്ടാൽ ഇവ ആ പരിസരത്തേക്ക് പോലും വരില്ല. ഭക്ഷണ മാലിന്യങ്ങൾ പൂർണമായും ഒഴിവാക്കണം.
ഉപയോഗ ശേഷം ഉടനെ പാത്രങ്ങൾ കഴുകി വയ്ക്കാനും മറക്കരുത്. കീടനാശിനികൾ രൂക്ഷ ഗന്ധമുള്ള പച്ചക്കറികളോ അല്ലെങ്കിൽ സ്പ്രേയോ ഉപയോഗിച്ചാൽ ജീവികൾ വരുന്നതിനെ തടയാൻ സാധിക്കും. നിങ്ങൾ വീട്ടിൽ ഇല്ലാതിരിക്കുന്ന സമയങ്ങളിൽ കീടനാശിനികൾ സ്പ്രേ ചെയ്ത് കൊടുത്താൽ പല്ലികളുടെ ശല്യവും കുറയ്ക്കാനാവും.
മുട്ട തോട് വെളുത്തുള്ളി, സവാള, മുട്ട
തോട് എന്നിവ ഉപയോഗിച്ചും പല്ലി ശല്യം ഇല്ലാതാക്കാൻ സാധിക്കും. വെളുത്തുള്ളിയിലും സവാളയിലുമുള്ള രൂക്ഷ ഗന്ധം ജീവികൾക്ക് പറ്റാത്തതാണ്.
അതിനാൽ തന്നെ പല്ലിയെയും പ്രാണികളെയും തുരത്താൻ ഇത് ഉപയോഗിക്കുന്നത് നല്ലതായിരിക്കും. നാരങ്ങ നീര് നാരങ്ങ നീരും വിനാഗിരിയും ചേർത്തതിന് ശേഷം അതിലേക്ക് കുറച്ച് ചൂട് വെള്ളം കൂടെയൊഴിച്ച് കൊടുക്കാം. ഈ ലായനി പല്ലികൾ സ്ഥിരം വരാറുള്ള വാതിലുകൾക്കിടയിലും കബോർഡിലുമൊക്കെ സ്പ്രേ ചെയ്ത് കൊടുത്താൽ പല്ലി ശല്യം ഒഴിവാക്കാൻ സാധിക്കും.
വീട്ടിൽ ഈച്ച ശല്യം അസഹനീയമായോ? എങ്കിൽ ഇത്രയേ ചെയ്യാനുള്ളൂ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]