
തൃശൂർ: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി മോത്തശ്ശേരി വീട്ടിൽ സലീഷ് (44) ആണ് പിടിയിലായത്. തളിക്കുളം എടശ്ശേരി സ്വദേശിയായ കാട്ടിരംകുന്ന് വീട്ടിൽ ബാബുവിനെയാണ് (59 ) ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചത്. ഗുരുതര പരിക്കേറ്റ ബാബു ഇപ്പോൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബാബുവിന്റെ മകളുടെ മകനുമായി പ്രതി തർക്കത്തിൽ ഏർപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ വാടാനപ്പള്ളി ഭഗവതി ക്ഷേത്രത്തിനു മുൻവശം വെച്ച് ചൊവ്വാഴ്ച രാത്രി എട്ടോടെ ഫ്ലക്സ് കട്ടർ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ചോരയിൽ മുങ്ങി കിടന്നിരുന്ന ഇയാളെ നാട്ടുകാർ ആക്ടസ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പ്രതി സലീഷ് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ മൂന്ന് അടിപിടി കേസുകളിൽ പ്രതിയാണ്. വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.ബി ഷൈജു, സബ് ഇൻസ്പെക്ടർമാരായ ശ്രീലക്ഷ്മി. എസ്എം. തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഫിറോസ്, രാജ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ അലി, അമൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]