
തിരുവനന്തപുരം: 2024 ഏപ്രിൽ മാസത്തെ റേഷൻ വിതരണം 2024 മെയ് 3-ാം തീയതി (വെള്ളിയാഴ്ച) വരെ ദീർഘിപ്പിച്ചു. മെയ് മാസത്തെ റേഷൻ വിതരണം 06.05.2024 (തിങ്കളാഴ്ച) മുതൽ ആരംഭിക്കും. കൂടാതെ ഏപ്രിൽ മാസത്തെ വിതരണത്തിന് ശേഷം മെയ് 4 (ശനി), 5 (ഞായർ) തീയതികളിൽ റേഷൻ കടകൾക്ക് അവധിയായിരിക്കുമെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.
അസാപില്‍ വിവിധ കോഴ്സുകളില്‍ പ്രവേശനം
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ വികസന ഏജന്‍സിയായ അസാപ് കേരളയുടെ പത്തനംതിട്ട കുന്നന്താനം കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ അടുത്ത ജൂണില്‍ ആരംഭിക്കുന്ന, തൊഴില്‍ സാധ്യത ഉറപ്പുവരുത്തുന്ന വിവിധ കോഴ്സുകളിലേക്ക് അഡ്മിഷന് ആരംഭിച്ചു. 10, പ്ലസ്ടു, ഡിഗ്രി തുടങ്ങി ഏത് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.
അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍, ലാബ് കെമിസ്റ്റ്, ടാലി എസന്‍ഷ്യല്‍ കോംപ്രിഹന്‍സീവ്, കമ്മ്യൂണികേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍, അനിമേഷന്‍, ഡ്രോണ്‍ പൈലറ്റ്, എന്റോള്‍ഡ് ഏജന്റ്, ഫിറ്റ്നസ് ട്രെയ്നര്‍ തുടങ്ങിയ കോഴ്സുകളാണ് ആരംഭിക്കുന്നത്. താല്പര്യമുള്ളവര് കുന്നന്താനത്തുള്ള കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കുമായ് ബന്ധപ്പെടണം. ഫോണ്‍: 7994497989, 6235732523, 9696043142
Last Updated Apr 30, 2024, 8:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]