
ഏറെ ആരാധകരുള്ള സീരിയലാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. പരമ്പരയിൽ വളരെ പ്രാധാന്യം ഉള്ള വേഷം ചെയ്തിരുന്ന ആളാണ് നടി ജിസ്മി. പരമ്പരയിലെ സോന എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിച്ചിരുന്നത്. പ്രസവത്തോടനുബന്ധിച്ചാണ് നടി സീരിയലിൽ നിന്ന് പിന്മാറിയത്. വർഷങ്ങളായി ചെയ്തിരുന്ന കഥാപാത്രത്തെ ഉപേക്ഷിക്കേണ്ടി വരുന്ന സങ്കടം പറഞ്ഞ് താരം നേരത്തെ എത്തിയിരുന്നു. അമ്മയായ ശേഷമുള്ള ദിവസങ്ങൾ ആസ്വദിക്കുകയാണ് താരമിപ്പോൾ.
ഇപ്പോഴിതാ, ആരാധകർക്ക് തന്നോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം നൽകിയിരിക്കുകയാണ് നടി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ചോദ്യങ്ങൾ പോരട്ടെയെന്ന് പറഞ്ഞത്. പിന്നാലെ നിരവധി ചോദ്യങ്ങൾ വന്നു തുടങ്ങി. അതിനുള്ള ഉത്തരം നൽകുകയാണ് ജിസ്മി. സുഖമല്ലേയെന്ന ചോദ്യത്തിന് സുഖം തന്നെയെന്ന് നടി പറയുന്നു. അമ്മയായുള്ള അനുഭവം എങ്ങനെയെന്നുള്ള ചോദ്യത്തിന് ‘എന്നെ സംബന്ധിച്ച് നല്ല അനുഭവമാണ്. നല്ല ബുദ്ധിമുട്ടാണ്. ഉറക്കം പോകുന്നതാണ് പ്രശ്നം, പിന്നെ കരച്ചിലും. അതൊഴിച്ചാൽ കുഴപ്പമില്ലെന്നാണ് നടി പറയുന്നത്.
വാവ രാത്രിയാണോ പകലാണോ വഴക്ക് എന്ന് ചോദിച്ചപ്പോൾ ‘അങ്ങനെ ചോദിച്ചാൽ രാത്രിയാണ് വഴക്ക് പകലുമാണ് വഴക്ക്’ എന്ന് ജിസ്മി പറയുന്നു. 56 ദിവസം കഴിഞ്ഞേ കുഞ്ഞിന് പേര് ഇടൂ എന്നും ചോദ്യത്തിന് മറുപടിയായി നടി പറയുന്നുണ്ട്. ഡാൻസ് എപ്പോ തുടങ്ങുമെന്നാണ് ഒരാൾക്ക് അറിയേണ്ടത്. ‘എത്രയും വേഗം, പവർ വരട്ടെ പവർ… ഇവിടുന്ന് ഞാൻ ഒന്ന് എണീറ്റോട്ടെ’ എന്നാണ് താരം നൽകുന്ന മറുപടി.
കുഞ്ഞിന്റെ മുഖം ഇപ്പോൾ കാണിക്കില്ലെന്നാണ് കുഞ്ഞിനെ അന്വേഷിച്ച ആരാധികയോട് നടി പറയുന്നത്. വയറു കുറക്കാൻ ഇപ്പോൾ ഒന്നും ചെയ്തിട്ടില്ലെന്നും കഴിച്ചു കൊണ്ടേ ഇരിക്കുകയാണെന്നും ജിസ്മി പറയുന്നു. ഇപ്പോൾ 28 ദിവസം ആയിട്ടുള്ളു ഇത് കഴിഞ്ഞിട്ട് എന്തെങ്കിലും ചെയ്യണമെന്നും താരം പറയുന്നുണ്ട്.
Last Updated Apr 30, 2024, 8:35 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]