
മസ്കറ്റ്: ഒമാനില്‍ മുപ്പതിലേറെ വീടുകളില്‍ മോഷണം നടത്തിയ സംഭവത്തില്‍ ഏഴ് പ്രവാസികള്‍ അറസ്റ്റില്‍. തെക്കന്‍ ബാത്തിന, മസ്കത്ത് ഗവര്‍ണറേറ്റുകളിലെ വീടുകളില്‍ നിന്ന് മോഷണം നടത്തിയതിനാണ് ഏഴ് ഏഷ്യന്‍ പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
വീടുകള്‍ നോക്കിവെച്ച് രാത്രിയില്‍ ഇവിടെയെത്തി ആഭരണങ്ങളും വിലയേറിയ വസ്തുക്കളും മോഷ്ടിക്കുന്നതാണ് ഇവരുടെ രീതിയെന്ന് റോയല്‍ ഒമാന്‍ പൊലീസ് പറഞ്ഞു. പ്രതികളുടെ രീതികള്‍ കൃത്യമായി നിരീക്ഷിച്ച ശേഷമാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എന്‍ക്വയീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഇവരെ പിടികൂടിയത്.
Read Also –
വന്‍തോതില്‍ മദ്യക്കടത്ത്; 20 പ്രവാസികള്‍ പിടിയില്‍
മസ്കറ്റ്: ഒമാനില്‍ വന്‍തോതില്‍ മദ്യം കടത്താന്‍ ശ്രമിച്ച 20 പ്രവാസികളെ അറസ്റ്റ് ചെയ്തു. മുസന്ദം ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് ലഹരി പാനീയങ്ങള്‍ കണ്ടെടുത്തു.
വിവിധ സ്ഥലങ്ങളില്‍ നിന്നായി ഒമ്പത് ബോട്ടുകള്‍ കോസ്റ്റ് ഗാര്‍ഡ് പൊലീസ് പിടിച്ചെടുത്തു. പിടിയിലായവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
Last Updated Apr 30, 2024, 3:35 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]