

സുഹൃത്തുക്കളോടൊപ്പം പാമ്പാടി വെള്ളൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കവേ യുവാവ് മുങ്ങിമരിച്ചു ; മരിച്ചത് വെളളൂർ നൊങ്ങൽ സ്വദേശി
സ്വന്തം ലേഖകൻ
പാമ്പാടി : വെള്ളൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൻ്റെ കുളത്തിൽ യുവാവ് മുങ്ങിമരിച്ചു. വെളളൂർ നൊങ്ങൽ സ്വദേശി വരവുകാലായിൽ ജനാർദ്ദനനൻ വി.ജെയുടെയും രമണി ജനാർദ്ദനന്റെ മകൻ ദീപുമോൻ വി.ജെ -(28) ആണ് മരിച്ചത്.
വൈകിട്ട് ദീപുവും സുഹൃത്തുക്കളും ചേർന്ന് ക്ഷേത്രക്കുളത്തിൽ കുളിക്കുകയായിരുന്നു . നാട്ടുകാർ എതിർത്തെങ്കിലും ഇവർ കുളത്തിൽ ഇറങ്ങിക്കുളിച്ചതാണ് അപകടത്തിന് കാരണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ക്ഷേത്ര ആവശ്യങ്ങൾക്കും ശുദ്ധജലത്തിനുമാണ് ക്ഷേത്രക്കുളം ഉപയോഗിച്ചിരുന്നത്. പാമ്പാടി ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കടുത്തു.
തുടർന്ന് മൃതദേഹം കോട്ടയം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]