
ലക്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, ആതിഥേയരെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മാറ്റമൊന്നുമില്ലാതെയാണ് ലക്നൗ ഇറങ്ങുന്നത്. പഞ്ചാബ് ഒരു മാറ്റം വരുത്തി. ലോക്കി ഫെര്ഗൂസണ് പഞ്ചാബ് ജേഴ്സിയില്‍ അരങ്ങേറ്റം കുറിച്ചു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം.
ലക്നൗ സൂപ്പര്‍ ജയന്റ്സ്: മിച്ചല്‍ മാര്‍ഷ്, ഐഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്, ഋഷഭ് പന്ത് (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ആയുഷ് ബഡോണി, ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, ദിഗ്വേഷ് സിംഗ് റാത്തി, ഷാര്‍ദുല്‍ താക്കൂര്‍, അവേഷ് ഖാന്, രവി ബിഷ്ണോയ്.
പഞ്ചാബ് കിംഗ്സ്: പ്രിയാന്‍ഷ് ആര്യ, പ്രഭ്സിമ്രാന് സിംഗ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്സ് വെല്‍, സൂര്യാന്‍ഷ് ഷെഡ്ഗെ, മാര്‍ക്കോ ജാന്സെന്, ലോക്കി ഫെര്ഗൂസണ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്.
ആദ്യ മത്സരത്തില്‍ ഡല്‍ഹിയോട് ഒരു റണ്‍സിന് തോറ്റ ലക്നൗ രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റിന് തോല്പിച്ച് കരുത്തുകാട്ടി. നിക്കോളാസ് പുരാനാണ് ലക്നൗവിന്റെ ബാറ്റിങ് പവര്‍ഹൗസ്. പുരാന് ക്ലിക്കായാല്‍ സ്കോര്‍ പറക്കും. പുതിയ ടീമില്‍ ബാറ്റ് കൊണ്ട് സാന്നിധ്യം അറിയിക്കാന്‍ ക്യാപ്റ്റന്‍ റിഷഭ് പന്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. റിഷഭ് പന്തിന്റെ ബാറ്റില്‍ നിന്ന് ഇന്നെങ്കിലും ഒരു വെടിക്കെട്ട് ഇന്നിങ്സ് കാത്തിരിക്കുകയാണ് ലക്നൗ ആരാധകര്‍.
ഓപ്പണിങ്ങില്‍ മിച്ചല്‍ മാര്‍ഷും ടീമിന് കരുത്താണ്. പഞ്ചാബാകട്ടെ ഗുജറാത്തിനെ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ ബാറ്റിങ് വെടിക്കെട്ടാണ് പ്രതീക്ഷ. ഒപ്പം ശശാങ്ക് സിങ്, പ്രിയാന്‍ഷ് ആര്യ തുടങ്ങി യുവതാരങ്ങളും. മാക്സ്വെല് കൂടി ഫോമിലേക്കെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]