
ബാച്ചിലേഴ്സിന് വീട് വാടകയ്ക്ക് കൊടുക്കാൻ പലരും ഒരുക്കമാവാറില്ല. അതിന് പല കാരണങ്ങളും ആളുകൾ പറയാറുണ്ട്.
രാത്രി വൈകിയുള്ള പാർട്ടികൾ, ബഹളം വയ്ക്കൽ, രാത്രി വൈകി എത്തൽ, വീട്ടിലേക്ക് കൂട്ടുകാരെ വിളിക്കൽ… ഇങ്ങനെ പല കാരണങ്ങളും പറഞ്ഞാണ് മിക്കവാറും ആളുകൾ ബാച്ചിലേഴ്സിന് വീട് കൊടുക്കാത്തത്. വീട്ടുടമകൾ മിക്കവാറും ഇങ്ങനെയുള്ളവരോട് കുറച്ച് രൂക്ഷമായി പ്രതികരിക്കാറുമുണ്ട്. എന്നാൽ, ബെംഗളൂരുവിൽ നിന്നുള്ള ഒരു വീട്ടുടമയുടെ വാടകക്കാരോടുള്ള പെരുമാറ്റത്തെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നത്. ബെംഗളൂരുവിലുള്ള വീട്ടുടമയായ സ്ത്രീയോട് അയൽക്കാരാണ് വീട്ടിലെ വാടകക്കാരെ കുറിച്ച് പരാതി പറഞ്ഞത്.
വീട്ടിൽ പാർട്ടി നടത്തിയതിനെ കുറിച്ചായിരുന്നു പരാതി. എന്നാൽ, വീട്ടുടമയായ സ്ത്രീ വാടകക്കാരായ യുവാക്കളെ അനുകൂലിച്ചാണ് സംസാരിച്ചത്.
ബെംഗളൂരു ആസ്ഥാനമായുള്ള പ്രൊഫഷണലും ഐഐടി ബോംബെ ബിരുദധാരിയുമായ അമൻ റായ് ആണ് ഈ പോസ്റ്റ് എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. തന്റെ എക്സ് പോസ്റ്റിൽ റായ് പറയുന്നത്, തന്റെ ഫ്ലാറ്റ്മേറ്റ്സ് ഫ്ലാറ്റിൽ പാർട്ടി നടത്തിയതിനെ കുറിച്ചാണ്. എന്നാൽ, അയൽക്കാർ ഇവിടെ ശബ്ദമുണ്ടായി എന്ന് കാണിച്ച് സൊസൈറ്റി പ്രസിഡണ്ടിനോട് പരാതി പറഞ്ഞു.
എന്നാൽ, വീട്ടുടമ ഫ്ലാറ്റിലുള്ളവരെ വിളിച്ച് ശാസിക്കുന്നതിന് പകരം ഇങ്ങനെ ഒരു പരാതി ഉണ്ടായതിന് തങ്ങളോട് ഖേദം പ്രകടിപ്പിക്കുകയാണ് ചെയ്തത് എന്നാണ് അമൻ പറയുന്നത്. Flatmates were partying at a reasonable hour and our neighbour (a generational hater) put out a noise complaint to the society president. Our lovely landlady called to apologise to *us* for the trouble, saying it’s okay for young kids to have fun.
In Bengaluru. Hashtag blessed.
https://t.co/KQdABrniNF — Aman Rai (@A_rai22) March 29, 2025 ‘യുവാക്കളായാൽ അല്പം തമാശയൊക്കെ ആകാം’ എന്നാണത്രെ വീട്ടുടമയായ സ്ത്രീ പറഞ്ഞത്. അത്തരം ഒരു വീട്ടുടമയെ കിട്ടിയതിൽ ഭാഗ്യം എന്നാണ് അമൻ പറയുന്നത്. അതേസമയം, നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്.
കുറേപ്പേർ വീട്ടുടമയെ അനുകൂലിച്ചു. എന്നാൽ, അതേസമയം അയൽക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ബഹളം വയ്ക്കുന്നത് ശരിയല്ല എന്ന് അഭിപ്രായപ്പെട്ടവരും ഒരുപാടുണ്ട്.
40 ലക്ഷം ലോണെടുത്ത് യുഎസിൽ പഠിക്കാൻ പോയി; ഒടുവിൽ ജോലിയില്ലാതെ നാട്ടിലെത്തി, ഇന്ന് കടം, കടത്തിന് മേലെ കടം!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]