
‘കേസ് എടുത്തില്ല, ഗോകുലിന്റെയും പെൺകുട്ടിയുടെയും വീട്ടുകാരെ അറിയിച്ചു’: സ്റ്റേഷനിലെ മരണത്തിൽ പ്രതിഷേധം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ ∙ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവിനെതിെര കേസ് റജിസ്റ്റർ ചെയ്തിരുന്നില്ലെന്ന് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി. ഇന്നലെ രാത്രി 11 മണിയോടെയാണ് ഗോകുലിനെയും യുവതിയേയും സ്റ്റേഷനിലെത്തിച്ചത്. അതിനാൽ ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
പെൺകുട്ടിയെ രാത്രി തന്നെ സഖിയിലേക്കു മാറ്റി. ഗോകുലിനെ സ്റ്റേഷനിൽ തന്നെ നിർത്തുകയായിരുന്നു. ഇരുവരുടെയും വീട്ടുകാരെ അറിയിച്ചിരുന്നു. 27നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുട്ടിലിൽനിന്ന് കാണാതായതായി പരാതി ലഭിച്ചത്. ഇന്നലെ വൈകിട്ട് ഗോകുലിനൊപ്പം കോഴിക്കോട് നിന്ന് കണ്ടെത്തി കൽപറ്റയിലേക്കു കൊണ്ടുവരികയായിരുന്നു. കൂടുതൽ കാര്യങ്ങൾ പരിശോധിച്ച ശേഷം കേസെടുക്കാമെന്നായിരുന്നു പൊലീസിന്റെ തീരുമാനം.
ഇന്നു രാവിലെ 7.45നാണ് ശുചിമുറിയിലേക്കു പോയത്. 10 മിനിറ്റ് കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിൽ സംശയം തോന്നിയതിനാൽ വിളിച്ചു നോക്കി. അനക്കമില്ലാതെ വന്നതോടെ വാതിൽ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോൾ ഷർട്ടിൽ തൂങ്ങിയ നിലയിലായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
യുവാവിന്റെ മരണത്തിൽ പ്രതിഷേധവുമായി രാഷ്ട്രീയ പാർട്ടികളും സംഘടനകളും രംഗത്തെത്തി. സംഭവം നടക്കുന്ന സമയത്തെ സ്റ്റേഷനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ കാണിക്കണമെന്ന് യുഡിഎഫും ബിജെപിയും ആവശ്യപ്പെട്ടു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം ദൃശ്യങ്ങൾ കാണിക്കാമെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും യുഡിഎഫും ബിജെപിയും പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്.
പൊലീസിന്റെ അനാസ്ഥയുടെ തെളിവാണ് യുവാവ് മരിച്ചതെന്ന് എഐവൈഎഫ് ആരോപിച്ചു. എസ്എച്ച്ഒ ഉൾപ്പെടെയുള്ളവരെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് വിവിധ ആദിവാസി സംഘടനകളും രംഗത്തെത്തി. അമ്പലവയൽ നെല്ലാറച്ചാൽ പുതിയപാടി വീട്ടിൽ ഗോകുൽ (18) ആണ് മരിച്ചത്.