
അച്ഛനെയും അമ്മയെയും കാത്തിരിക്കുകയാണ് ചിപ്പി . ഒപ്പം രാമനും സ്വപ്നവല്ലിയും ഉണ്ട്. അടുക്കളയിൽ തിരക്കിട്ട പാചകത്തിലാണ് സ്വപ്നവല്ലി.സഹായത്തിനായി രാമനും കൂടിയിട്ടുണ്ട്. അവർ മൂന്നുപേരും കൂടി ഇഷിതയുടെ സ്വഭാവത്തിലെ ഗുണങ്ങൾ പറയുകയാണ്. ‘അമ്മ പാവമാണെന്നും അമ്മയ്ക്ക് തന്നെ ഒത്തിരി ഇഷ്ടമാണെന്നും ചിപ്പി പറയുന്നു. അതോടൊപ്പം ആദി എന്നൊരു മകൻ കൂടി ഉണ്ടെന്നറിഞ്ഞ് മഹേഷിനെ സ്വീകരിച്ച ഇഷിതയുടെ മനസ്സ് വളരെ വലുതാണെന്ന് സ്വപ്നവല്ലിയും പറയുന്നു. രാമനും അതേ അഭിപ്രായം തന്നെയാണ്.
അപ്പോഴാണ് മഹേഷും ഇഷിതയും വീട്ടിലെത്തുന്നത്. അമ്മയ്ക്ക് വേണ്ടി അച്ഛമ്മ പായസം ഉണ്ടാക്കിയ വിവരം ചിപ്പി ഇഷിതയോട് പറയുന്നു. ശേഷം എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു . അതോടൊപ്പം അന്ന് ആശുപത്രിയിൽ ചികിത്സയിലുണ്ടായ കുട്ടി ആദി ആണെന്നും അത് തന്നെയായിരുന്നു ഇഷാദ് എന്നും ഇഷിത അമ്മയോടും അച്ഛനോടും പറയുന്നു . അമ്മയെയും അച്ഛനെയും കരയിപ്പിച്ച ആദി ചേട്ടനെ ചിപ്പിയ്ക്ക് വലിയ താൽപ്പര്യം ഇല്ല. എങ്കിലും സ്വഭാവം മാറി നല്ലതായാൽ കൂട്ടുകൂടാമെന്ന് ചിപ്പി പറയുന്നുമുണ്ട് .
അതേസമയം മാഷും പ്രിയാമണിയും ഇഷിതയുടെ വലിയ മനസ്സ് ഓർത്തിരിപ്പാണ് . അവൾ വീട്ടിൽ നിന്ന് പോയെന്ന് കേട്ടപ്പോൾ പേടിച്ചെന്നും എന്നാൽ അവൾ ആദിയെ കൂടി സ്വീകരിച്ചപ്പോൾ സന്തോഷമായെന്നും പ്രിയാമണി പറയുന്നു. അങ്ങനിരിക്കുമ്പോഴാണ് അനുഗ്രഹ വീട്ടിലേയ്ക്ക് എത്തിയത് . അവളിപ്പോൾ ഇഷിതയുടെ ഫ്ളാറ്റിലാണ് താമസം . സുചിയ്ക്ക് വിനോദിന്റെ കാര്യം വരുമ്പോൾ മാത്രമാണ് അനുഗ്രഹയോട് താൽപര്യക്കുറവ്. അല്ലാത്ത പക്ഷം അവൾക് യാതൊരു കുഴപ്പവുമില്ല . കന്യാകുമാരിയിൽ പോയി അവിടെ നിന്ന് കുറച്ച് സാധനങ്ങളൊക്കെ മാഷിനും പ്രിയാമണിക്കും സുചിക്കും വാങ്ങിയാണ് അനുഗ്രഹ എത്തിയത്. അതേസമയം വിനോദ് കന്യാകുമാരിയിൽ വരാമെന്ന് ആദ്യം പറഞ്ഞെന്നും , പിന്നീട് വരുന്നില്ലെന്ന് പറഞ്ഞെന്നും അനുഗ്രഹ സുചിയോട് പറഞ്ഞു . ബാക്കി എന്ത് കാര്യമാണെങ്കിലും സുചിയ്ക്ക് ഓക്കേ , പക്ഷെ വിനോദിന്റെ കാര്യം അനുഗ്രഹ പറയുമ്പോൾ സുചിയ്ക്ക് നല്ല ദേഷ്യം വരും . എന്തായാലും നൂറിലേയും നൂറ്റൊന്നിലേയും ബാക്കി വിശേഷങ്ങൾ നമുക്ക് അടുത്ത എപ്പിസോഡിൽ കാണാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]