
‘എല്ലാം വെറും ബിസിനസ് ഡ്രാമ; ആളുകളെ പിരികയറ്റി പണമുണ്ടാക്കുന്നു: എമ്പുരാൻ മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ എമ്പുരാൻ വിവാദം ബിസിനസ് തന്ത്രമെന്ന് കേന്ദ്രമന്ത്രി . ആളുകളെ പിരികയറ്റി പണമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘‘വെറും ഡ്രാമയാണ് അവിടെ നടക്കുന്നത്. കച്ചവടത്തിന് വേണ്ടിയുള്ള ഡ്രാമയാണ്. മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. മുറിക്കാമെന്ന് അവർ തന്നെയാണ് പറഞ്ഞത്. അതുവച്ച് കഷ്ടമാണ്…’’ – സുരേഷ് ഗോപി പറഞ്ഞു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി ബിജെപി ചിത്രത്തിനെതിരെ സൈബർ ആക്രമണം നടത്തുമ്പോഴാണ് കേന്ദ്രമന്ത്രിയും സിനിമാ നടനുമായ സുരേഷ് ഗോപിയുടെ വേറിട്ട പ്രതികരണം പുറത്തുവരുന്നത്. വിവാദങ്ങളിൽ ഇതുവരെ സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല.