
തലശ്ശേരി: മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന് തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ ചിത്രം തീയറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്നത് സാക്ഷ്യപ്പെടുത്തുകയാണ് തീയറ്റര്‍ ഉടമയും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍.
തന്റെ ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റിലാണ് ബഷീര്‍ ഈകാര്യം പറയുന്നത്. റിലീസ് ആയിട്ട് അഞ്ചു ദിവസവും എന്റെ ഏഴ് തീയ്യേറ്ററിലും ഹൗസ്ഫുൾ ഷോയാണ് നടന്ന് പോകുന്നത്. അടുത്ത ആഴ്ചയിലേക്കുള്ള ടിക്കറ്റും ബുക്കിങ്ങും ഫുള്ളായി പോകുകയാണ്, എന്നാണ് ലിബര്‍ട്ടി ബഷീറിന്റെ പോസ്റ്റ്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം എന്റെ നാൽപ്പത് വർഷത്തെ സിനിമാ തിയ്യേറ്റർ ജീവിതത്തിൽ ആദ്യമായിട്ടാണ് റിലീസ് ആയിട്ട് അഞ്ചു ദിവസവും എന്റെ ഏഴ് തീയ്യേറ്ററിലും ഹൗസ്ഫുൾ ഷോയാണ് നടന്ന് പോകുന്നത്.
അടുത്ത ആഴ്ചയിലേക്കുള്ള ടിക്കറ്റും ബുക്കിങ്ങും ഫുള്ളായി പോകുകയാണ്. ഇത് ആദ്യ സംഭവമാണ്.
ഇത്തരം സിനിമകൾ മലയാളത്തിൽ ഉണ്ടാകുമ്പോൾ അതിനെ വിമർശിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് എമ്പുരാൻ സിനിമയുടെ ഈ വിജയം അതേ സമയം ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ കളക്ഷന്‍ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എമ്പുരാന്. ടൊവിനോ തോമസ് നായകനായ 2018 എന്ന ചിത്രത്തെ മറികടന്നാണ് എമ്പുരാന്റെ നേട്ടം.
175.4 കോടി ആയിരുന്നു 2018 ന്റെ ലൈഫ് ടൈം ബോക്സ് ഓഫീസ് നേട്ടം. വെറും അഞ്ച് ദിനങ്ങള്‍ കൊണ്ടാണ് എമ്പുരാന് ഇതിനെ മറികടന്നിരിക്കുന്നത്. ഒപ്പം 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കുകയും ചെയ്തു.
ഔദ്യോഗികമായിത്തന്നെ അണിയറക്കാര്‍ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട് ഇപ്പോള്‍. മോഹന്‍ലാലിന്റെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രവുമാണ് ഇത്.
മഞ്ഞുമ്മല്‍ ബോയ്സ് മാത്രമാണ് മലയാളത്തില്‍ എമ്പുരാന് മുന്നില്‍ കളക്ഷനില്‍ അവശേഷിക്കുന്നത്. 240 കോടിയാണ് മഞ്ഞുമ്മലിന്റെ നേട്ടം.
‘ഇതല്ലെ ഹീറോയിസം’ : പരാജയത്തിന്റെ പടുകുഴിയില്‍ കിടക്കുന്ന സംവിധായകന് ആശ്വസമായി ഡേറ്റ് കൊടുത്ത് വിജയ് സേതുപതി
അര്ജുന് കപൂറുമായി പിരിഞ്ഞ മലൈക്കയ്ക്ക് ഐപിഎല്‍ വേദിയില്‍ പുതിയ പ്രണയം ? ; ചിത്രം വൈറല്‍ !
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]