
പത്തനംതിട്ട: പൊട്ടിയ ഗ്ലാസുമായി സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന് പിഴയിട്ട് എംവിഡി. പത്തനംതിട്ട മല്ലപ്പള്ളി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്. തിരുവല്ല ഡിപ്പോയിലെ കെഎസ്ആർടിസി ഓർഡിനറി ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് പൊട്ടിയ നിലയിലായിരുന്നു. പൊട്ടിയ ഗ്ലാസുമായി സർവീസ് നടത്തിയത് ശ്രദ്ധയിൽ പെട്ടതോടെ 250 രൂപ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി.
എന്നാൽ കെഎസ്ആര്‍ടിസി ഇതുവരെ പിഴ അടച്ചിട്ടില്ല. കെഎസ്ആർടിസി എംഡിയുടെ പേരിലാണ് നോട്ടീസ്. അതേസമയം, നടപടി വന്നതിന്റെ അടുത്ത ദിവസം തന്നെ മുൻവശത്തെ ഗ്ലാസ് മാറ്റിയെന്ന് തിരുവല്ല കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ഈ മാസം 19 മുതൽ ബസുകളിൽ എംവിഡി പ്രത്യേക പരിശോധനനടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]