
കോഴിക്കോട്: നാദാപുരം വളയത്ത് യുവതിയെയും രണ്ട് മക്കളെയും കാണാതായ സംഭവത്തില്‍ അന്വേഷണം സംഘം ബാംഗ്ലൂരില്‍ എത്തി. യുവതി സഞ്ചരിച്ച സ്കൂട്ടര്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തുകയും ട്രെയിന്‍ ടിക്കറ്റ് എടുത്തതായും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വളയം സ്റ്റേഷനിലെ പോലീസുകാര്‍ ബാംഗ്ലൂരില്‍ എത്തിയത്.
വളയം ചെറുമോത്ത് സ്വദേശി കുറുങ്ങോട്ട് വീട്ടില്‍ ഷക്കീറിന്റെ ഭാര്യ ആഷിദ(29), മക്കളായ മെഹ്റ ഫാത്തിമ(10), ലുക്മാന്(5) എന്നിവരെയാണ് 28ാം തിയ്യതി വൈകീട്ട് ആറ് മണി മുതല്‍ കാണാതായത്. വീട്ടില്‍ നിന്നും ഇറങ്ങിയ ഇവര്‍ പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അടുത്ത ദിവസം വീട്ടുകാര്‍ വളയം സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു.
പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് സ്കൂട്ടര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഇവര്‍ കറുത്ത നിറത്തിലുള്ള പര്‍ദ്ദയാണ് ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വളയം പോലീസ് സ്റ്റേഷനിലോ 9497947241, 9497980795, 95266 82269, 0496 246069 9 എന്നീ നമ്പറുകളിലോ വിവരം അറിയിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]