
വിജയ ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങള്‍ക്ക് പ്രേക്ഷകര്‍ക്കിടയില്‍ എപ്പോഴും വലിയ കാത്തിരിപ്പ് ഉണ്ടാവാറുണ്ട്. സമീപകാല ഇന്ത്യന്‍ സിനിമയില്‍ സീക്വലുകള്‍ സാധാരണയുമാണ്. തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവുമൊടുവിലെത്തിയ രണ്ട് സീക്വലുകളില്‍ ഒന്ന് മലയാളത്തില്‍ നിന്നും മറ്റൊന്ന് തെലുങ്കില്‍ നിന്നുമാണ്. മലയാളത്തില്‍ നിന്നുള്ള ചിത്രം വന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ എമ്പുരാന് ആണെങ്കില്‍ തെലുങ്കില്‍ നിന്ന് അത് യുവതാര ചിത്രമായ മാഡ് സ്ക്വയര്‍ ആണ്. എമ്പുരാന് 27 ന് ആണ് എത്തിയതെങ്കില്‍ മാഡ് സ്ക്വയറിന്റെ റിലീസ് 28 ന് ആയിരുന്നു.
കല്യാണ്‍ ശങ്കറിന്റെ സംവിധാനത്തില്‍ 2023 ല്‍ പുറത്തെത്തിയ കമിംഗ് ഓഫ് ഏജ് ഡ്രാമ ചിത്രം മാഡിന്റെ സീക്വല്‍ ആണ് മാഡ് സ്ക്വയര്‍. നര്ണെ നിഥിന് ആണ് അശോക് ഐപിഎസ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സംഗീത് ശോഭന്‍, റാം നിഥിന്, പ്രിയങ്ക ജവാല്‍കര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബജറ്റിലും കാന്വാസിലുമൊക്കെ എമ്പുരാന്റെ വലിപ്പത്തോട് താരതമ്യപ്പെടുത്താനാവാത്ത ചിത്രമാണ് മാഡ് സ്ക്വയര്‍. തെലുങ്കിലെ പ്രമുഖ ബാനറായ സിതാര എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 40 കോടി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഈദ് റിലീസ് ആയെത്തിയ ചിത്രം ആദ്യ വാരാന്ത്യം നേടിയ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ നിര്‍മ്മാതാക്കള്‍ തന്നെ പുറത്തുവിട്ടിട്ടുണ്ട്. ആദ്യ മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 55.2 കോടി നേടിയതായാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. വരും ദിനങ്ങളിലും ചിത്രം നേട്ടമുണ്ടാക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. അതേസമയം അഞ്ച് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി ക്ലബ്ബില്‍ എത്തിയിട്ടുണ്ട് എമ്പുരാന്. ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപണിംഗ് വീക്കെന്‍ഡ് കളക്ഷനും എമ്പുരാന്റെ പേരിലാണ്.
: പ്രണയാര്‍ദ്രം ഈ ‘അഭിലാഷം’; റിവ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]