

വിവാഹ വാഗ്ദാനം നൽകി, യുവതികളിൽ നിന്ന് പണവും സ്വര്‍ണവും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ
ചെങ്ങന്നൂർ: ഇൻസ്റ്റഗ്രാം വഴി യുവതികൾക്ക് മേസേജ് അയച്ച് വിവാഹ വാഗ്ദാനം നൽകി പണവും സ്വർണവും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. പീരുമേട് കൊക്കയാര്‍ വെബ്ലി വടക്കേമല തുണ്ടിയില്‍ അജിത് ബിജു(28)വാണ് അറസ്റ്റിലായത്. ആലപ്പുഴ സ്വദേശിയായ യുവതിയെ ഇത്തരത്തിൽ അപായപ്പെടുത്തിയ ശേഷം പീഡനത്തിന് ഇരയാക്കി നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.തുടർന്ന് യുവതിയുടെ ആഭരണങ്ങളും പണവും യുവാവ് തട്ടിയെടുത്തു. രണ്ടുവര്‍ഷം മുന്പുനടന്ന സംഭവത്തില്‍ പ്രതി ഇപ്പോഴും ഭയപ്പെടുത്തി പണമപഹരിക്കാന്‍ ശ്രമിക്കുന്നതിനാലാണ് യുവതി കേസ് നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ വനിതാ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ചെയ്തു.പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധനനിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ അന്വേഷണം ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി.യെ ഏല്‍പ്പിച്ചു. യുവതികളുമായി ഇത്തരത്തിൽ ബന്ധo സ്ഥാപിച്ച് പണം തട്ടുന്നത് ഇയാളുടെ സ്ഥിരം ഏർപ്പാടണന്ന് പോലീസ് വ്യക്തമാക്കി. മുൻ കാലങ്ങളിൽ യുവതി കളെ അപായപ്പെടുത്തിയ കേസിൽ യുവാവിനെ കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു, പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ യുവാവ് ഒളിവിൽ പോയി യുവതികളുമായി ബന്ധം സ്ഥാപിച്ചത്.
നിരവധി യുവതികൾ ഇത്തരത്തിൽ ഭീഷണിയിൽ അകപ്പെട്ടിട്ടുണ്ട് എന്നാണ് പോലീസിന്റെ നിഗമനം. അതിനായുള്ള അന്വേഷണം തുടരുകയാണ് പോലീസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |