
മുഖ്യമന്ത്രി പിണറായി വിജയനെ പത്രസമ്മേളനത്തിൽ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായ രീതിയിൽ വിമർശിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓരോ കുറ്റങ്ങളും എണ്ണിയെണ്ണി പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
ഇ ഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾക്ക് സർക്കാറിനോട് മൃതു സമീപനമാണ് എന്നാണ് അദ്ദേഹത്തിൻറെ വാക്കുകൾ. കേരളത്തിൽ മാത്രമാണ് ഇത്തരത്തിൽ വലിയ കേസുകൾ കേന്ദ്ര ഏജൻസികൾ ഏറ്റെടുക്കാത്തത്.അതോടൊപ്പം പല പല കേസുകളിലും മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുന്നതായി നമുക്ക് കാണാൻ സാധിക്കുകയില്ല. ലൈഫ് മിഷൻ കേസ് സംബന്ധിച്ചുള്ളതിൽ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാത്തത് തീർത്തും അപമാനകരം എന്നാണ് അദ്ദേഹം പറയുന്നത്. ലാവലിൻ കേസ് വീണ്ടും വീണ്ടും മാറ്റുന്നതും എല്ലാം സർക്കാരിൻറെ ഗൂഢാലോചനയിൽ നിന്നും വരുന്നതാണ്. മുഖ്യമന്ത്രി ചെയ്തത് തന്നെ വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കുകയാണ്.ആരെയും ഭയപ്പെടാതെ ഒരുതരം ഏകാധിപതി രീതിയിൽ ആണ് അദ്ദേഹം ഇപ്പോൾ മുന്നോട്ട് പോകുന്നത്. ഉച്ചയ്ക്ക് നടത്തിയ പത്ര സമ്മേളനത്തിൽ അദ്ദേഹത്തിൻറെ വാക്കുകൾ ആണ് ഇവ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]