
ചെന്നൈ: രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തലൈവര്‍ 171ന്റെ പുതിയ അപ്ഡേറ്റ് വളരെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഏപ്രില്‍ 22ന് രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുമെന്ന് ലോകേഷ് കനകരാജ് പുറത്തുവിട്ട അപ്ഡേറ്റില്‍ പറയുന്നത്. ചിത്രത്തിലെ രജനിയുടെ ഒരു ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്.
ലിയോയുടെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം, അദ്ദേഹത്തിന്റെ സംവിധാനത്തില്‍ രജനികാന്ത് ആദ്യമായി നായകനാവുന്ന ചിത്രം കൂടിയാണ്. ചിത്രത്തില്‍ വിലങ്ങ് പോലെ കുറേ വാച്ചുകള്‍ ധരിച്ച് നില്ക്കുന്ന കൂളിംഗ്ലാസ് വച്ച രജനിയെയാണ് ഫസ്റ്റ്ലുക്കില്‍ കാണിക്കുന്നത്. സണ്‍ പിക്ചേര്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. രജനിയുടെ കഴിഞ്ഞ വര്‍ഷത്തെ വന്‍ ഹിറ്റായ ജയിലറും സണ്‍ പിക്ചേര്‍സാണ് നിര്‍മ്മിച്ചത്.
അതേ സമയം എന്തായിരിക്കും ചിത്രത്തിന്റെ പേര് എന്ന ചര്‍ച്ച സജീവമായി നടക്കുന്നുണ്ട്. അതിനിടയിലാണ് ചില തമിഴ് മാധ്യമങ്ങളില്‍ തലൈവര്‍ 171ന്റെ പേരായി പരിഗണിക്കുന്നവ എന്ന പേരില്‍ ചില പ്രചരണങ്ങള്‍ നടക്കുന്നത്. അതില്‍ ഒന്ന് കഴുകന് എന്നതാണ്. നേരത്തെ ജയിലര്‍ ഓഡിയോ ലോഞ്ചില്‍ രജനി നടത്തിയ കഴുകന് കാക്ക പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഇത് വിജയിയെ ഉദ്ദേശിച്ചാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ പിന്നീട് ലാല്‍ സലാം ഓഡിയോ ലോഞ്ചില്‍ താന്‍ ആരെയും ഉദ്ദേശിച്ചില്ലെന്ന് രജനി പറഞ്ഞിരുന്നു. അതേ സമയം കഴുകന് എന്ന പേര് ലോകേഷിന്റെ പരിഗണനയില്‍ ഉണ്ടെന്നാണ് വിവരം. എന്നാല്‍ അന്തിമമായി രജനിയുടെ താല്‍പ്പര്യം ആയിരിക്കും പേര് എന്നാണ് വിവരം. അതേ സമയം ദളപതി എന്ന പേരും ലോകേഷിന് താല്‍പ്പര്യമുണ്ട്. എന്നാല്‍ മുന്‍പ് മണിരത്നം പടം ഈ പേരില്‍ ഉള്ളതിനാല്‍ ഇത് നടക്കുമോ എന്ന് വ്യക്തമല്ലെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ലോകേഷ് പറയുന്നുണ്ട്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം രജനികാന്തിന്റെ കരിയറിലെ 171-ാം ചിത്രവുമാണ്. ഇത് തന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി വരുന്ന ചിത്രമല്ലെന്നും മറിച്ച് ഒരു സ്റ്റാന്ഡ്എലോണ് ചിത്രമായിരിക്കുമെന്നം ലോകേഷ് നേരത്തേ സ്ഥിരീകരിച്ചിരുന്നു.
Last Updated Mar 31, 2024, 6:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]