അബു ദാബി: മാർച്ച് 2, 3, 4 തീയ്യതികളിൽ രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് യുഎഇ. പശ്ചിമേഷ്യയിലാകെ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
പൊതു-സ്വകാര്യ സ്കൂളുകളും കോളേജുകളും തുറക്കില്ല. പഠനം ഈ ദിവസങ്ങളിൽ ഓൺലൈനായി നടത്താനും യുഎഇ ഭരണകൂടം നിർദേശം നൽകി.
ഇറാൻ്റെ ഭാഗത്ത് നിന്ന് ആക്രമണം നടക്കാനുള്ള സാഹചര്യം മുൻനിർത്തി, പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കുന്നത്. വിദ്യാഭ്യാസ അധ്യാപക-അനധ്യാപക ജീവനക്കാർക്കും അവധി ബാധകമാണ്.
ബഹ്റൈനിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ മുതൽ ഓൺലൈനിലേകക്ക് മാറുമെന്ന് ബഹ്റൈൻ അറിയിച്ചിരുന്നു. ഇന്ന് മുതൽ അനിശ്ചിതകാലത്തേക്ക് സ്കൂളുകളും കോളേജുകളും അടയ്ക്കാനും ഓൺലൈൻ സംവിധാനത്തിലൂടെ പഠനം തുടരാനുമാണ് ഖത്തർ നൽകിയിരിക്കുന്ന നിർദേശം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

