
റോഷൻ ചന്ദ്ര, ലിഷാ പൊന്നി, കുമാർ സുനിൽ, ജാനകി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം രവീന്ദ്രൻ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന കനോലി ബാന്റ് സെറ്റ് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. മേഘനാഥൻ, ജയരാജ് കോഴിക്കോട്, വിജയൻ വി നായർ, എൻ ആർ റജീഷ്, സബിൻ ടി വി, സുന്ദർ പാണ്ട്യൻ, സാജു കൊടിയൻ, സതീഷ് കലാഭവൻ, റിഷി സുരേഷ്,
അജയ് ഘോഷ്, കമൽ മോഹൻ, ലത, രജനി മുരളി, പവിത്ര, കെ കെ സുനിൽ കുമാർ, റിമോ, അൻസാർ അബ്ബാസ്, ദാസൻ, പ്രകാശൻ, ലോജേഷ് തുടങ്ങി അറുപതോളം പേർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
വെസ്റ്റേൺ ബ്രീസ് പിക്ച്ചേഴ്സിന്റെ ബാനറിൽ ബാബു കാരാട്ട്, സി കെ സുന്ദർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഇന്ദ്രജിത്ത് എസ് നിർവഹിക്കുന്നു. ഗൗതം രവീന്ദ്രൻ എഴുതിയ വരികൾക്ക് ഉമേശ് സംഗീതം പകരുന്നു. എഡിറ്റർ റഷീം അഹമ്മദ്, പശ്ചാത്തല സംഗീതം സിബു സുകുമാരൻ, സൗണ്ട് ഡിസൈൻ ഗണേഷ് മാരാർ, വി.എഫ്.എക്സ് രാജ് മാർത്താണ്ഡം, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ വിനയ് ചെന്നിത്തല, ആയുഷ് സുന്ദർ, അസിസ്റ്റന്റ് ഡയറക്ടർ അൻസാർ അബ്ബാസ്, ജയരാജ്, അരുൺകുമാർ, കോസ്റ്റ്യൂം ഡിസൈനർ സോബിൻ സുലൈമാൻ, മേക്കപ്പ് രാജേഷ് നെന്മാറ, സ്റ്റിൽസ് ജയപ്രകാശ് അതളൂർ, ചീഫ് ആർട്ട് ഡയറക്ടർ സജിത്ത് മുണ്ടയാട്, ആർട്ട് ഡയറക്ടർ സുനിൽ വെങ്ങോല, പ്രൊഡക്ഷൻ ഡിസൈനർ അരുൺ ലാൽ, പ്രൊഡക്ഷൻ കൺട്രോളർ ദാസ് വടക്കാഞ്ചേരി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് റോയ് തൈക്കാടൻ, ഫിനാൻസ് കൺട്രോളർ കാട്ടുങ്കൽ പ്രഭാകരൻ, പ്രൊഡക്ഷൻ കോഡിനേറ്റർ സതീഷ്, പരസ്യകല ശ്യാംപ്രസാദ് ടി വി. എൺപതുകളിലെ കേരളം പ്രമേയമാകുന്ന കനോലി ബാന്റ് സെറ്റ് ഉടൻ പ്രദർശനത്തിനെത്തും. പി ആർ ഒ- എ എസ് ദിനേശ്.
ALSO READ : അന്റാര്ട്ടിക്ക ലക്ഷ്യമാക്കി ജിപിയും ഗോപികയും; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]