
തിരുവനന്തപുരം: തലസ്ഥാന നഗരമധ്യത്തിൽ നിന്നും മുന്തിയ ഇനം പട്ടിക്കുട്ടികളെ മോഷ്ടിച്ച ഗുണ്ടകള്‍ അറസ്റ്റിൽ. രാജാജി നഗർ സ്വദേശികളായ അനീഷ്, ശരത് എന്നിവരാണ് മോഷ്ടിച്ച പട്ടിയെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്.
ബേക്കറി ജംഗഷ്നിൽ പ്രവർത്തിക്കുന്ന പെറ്റ് ഷോപ്പിൽനിന്നാണ് ഗുണ്ടകള്‍ മുന്തിയ ഇനം പട്ടിയെ മോഷ്ടിച്ചത്. മോഷണത്തിന് മുമ്പ് പ്രതികളായ അനീഷും ശരതുമെത്തി പട്ടിയുടെ വില ചോദിച്ചു. കടയിലെ ജീവനക്കാർ ചായ കുടിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് വാഹനത്തിലെത്തിയ പ്രതികള്‍ രണ്ടു പട്ടികളെയുമെടുത്ത് കടന്നത്. അനീഷ് കാപ്പാ കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ശരത്തും നിരവധി കേസിൽ പ്രതിയാണ്. കൻോൺമെൻ് എസ്ഐ ജിജുകുമാറിൻെറ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പൊലീസിൻെറ നിർദ്ദേശപ്രകാരം പെറ്റ് ഷോപ്പ് ഉടമകളുടെ വാട്സാ ആപ്പ് ഗ്രൂപ്പിൽ വിവരം കൈമാറി. പട്ടികളുടെ ഫോട്ടോയുമിട്ടു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ബാലരാമപുരത്തെ ഒരു കടയിൽനിന്നും പൊലീസിന് സന്ദേശമെത്തി. പട്ടിയെ വിൽക്കാനാളെത്തുന്നുവെന്നായിരുന്നു വിവരം. 18,000 രൂപ പട്ടിയ്ക്ക് വിലയും പറഞ്ഞ് ഉറപ്പിച്ചിരുന്നു. ഒരു പട്ടിയുമായി പ്രതികളെത്തിയപ്പോള്‍ പൊലീസ് പിടികൂടി. രണ്ടാമത്തെ പട്ടിയ രാജാജി നഗറിലെ അനീഷിൻെറ വീട്ടിൽ നിന്നുമാണ് പൊലീസിന് കിട്ടിയത്.
കറുകപുത്തൂരിൽ ഭർത്താവ് ഭാര്യയുടെ കഴുത്തിൽ വെട്ടി, പരുക്ക് അതീവ ഗുരുതരം; പ്രതി പൊലീസ് കസ്റ്റഡിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]