
കഴിഞ്ഞദിവസം ആമസോൺ പ്രൈം വീഡിയോയിൽ പുറത്തിറങ്ങിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വെബ്സീരീസ് സുഴൽ 2 ഹിറ്റാകുമ്പോൾ പിന്നിൽ മലയാളി തിളക്കവും. സുഴൽ 2വിനൊപ്പം സീരീസിന്റെ പ്രൊഡക്ഷൻ ഡിസൈനറായ അരുൺ വെഞ്ഞാറമൂടും ശ്രദ്ധേയനായി മാറുകയാണ്.
പ്രശസ്തനായ ഒരു അഭിഭാഷകന്റെ മരണവും അതിന്റെ അന്വേഷണവും അതിലെ ആകാംക്ഷാഭരിതമായ രംഗങ്ങളുമാണ് സുഴൽ 2വിന്റെ പശ്ചാത്തലം. ഉത്സവാന്തരീക്ഷത്തിലൂടെയാണ് സുഴൽ2വും കടന്നുപോകുന്നത്. കൈയ്യടക്കത്തോടെയുള്ള കലാസംവിധാനത്തിലൂടെ കഥയ്ക്ക് അനുയോജ്യമായ രംഗങ്ങളൊരുക്കിയത് അരുൺ വെഞ്ഞാറമൂടിന്റെ സംഘമാണ്.
ഏറെ വെല്ലുവിളികൾ നിറഞ്ഞ സീരീസിന്റെ പ്രൊഡക്ഷൻ ഡിസൈൻ അരുൺ വെഞ്ഞാറമൂട് വളരെ അനായാസം കൈകാര്യം ചെയ്തിരിക്കുന്നുവെന്ന് നിരൂപകരും പറയുന്നു. ലാൽ, ഐശ്വര്യ രാജേഷ്, കതിർ എന്നിവർക്കൊപ്പം ഗൗരി.ജി.കിഷൻ,മഞ്ജിമ മോഹൻ എന്നിവരാണ് സുഴൽ 2വിലെ പ്രധാന അഭിനേതാക്കൾ.
ആമസോൺ പ്രൈം വീഡിയോയിൽ 2022ൽ പുറത്തിറങ്ങിയ ആദ്യ ഭാഗമായ സുഴൽ ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. പിന്നാലെയാണ് ഇപ്പോൾ രണ്ടാം ഭാഗമെത്തിയിരിക്കുന്നത്ത്. പ്രശസ്ത സംവിധായകരായ പുഷ്കർ-ഗായത്രിയാണ് ഇത് ഒരുക്കിയിട്ടുള്ളത്. സുഴൽ ഹിറ്റ് ആയതോടെ തമിഴിൽനിന്ന് നിരവധി വലിയ അവസരങ്ങളാണ് അരുൺ വെഞ്ഞാറമൂടിനെ തേടിയെത്തിയത്. ശിവ കാർത്തികേയൻ ചിത്രം മാവീരൻ, ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ 45 , ശിവ കാർത്തികേയനും ഏ.ആർ മുരുകദോസും ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മദിരാശി എന്നിങ്ങനെ തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്കാണ് അരുണിന്റെ യാത്ര.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലയാള സീരിയലുകളിലൂടെയാണ് അരുൺ വെഞ്ഞാറമൂട് കരിയർ ആരംഭിച്ചത്. മിഥുൻ മാനുവൽ തോമസ് ചിത്രമായ അലമാരയിലൂടെ സ്വതന്ത്ര ആർട്ട് ഡയറക്ടറായ അരുൺ ആട് 2 , ഞാൻ മേരിക്കുട്ടി , ഫ്രഞ്ച് വിപ്ലവം , അർജന്റീന ഫാൻസ് കാട്ടൂർക്കടവ് , ജനമൈത്രി , തൃശൂർ പൂരം,വാലാട്ടി എന്നിങ്ങനെ നിരവധി സിനിമകളിൽ ആർട്ട് ഡയറക്ടറായി പ്രവർത്തിച്ചു. തൃശൂർ പൂരത്തിൽ സ്റ്റണ്ട് മാസ്റ്റർ ആയി വന്ന ദിലീപ് മാസ്റ്റർ വഴിയാണ് പുഷ്കർ – ഗായത്രിയുടെ ആമസോൺ പ്രൈമിൽ സംപ്രേഷണം ചെയ്ത ‘സുഴൽ’ എന്ന ബിഗ് ബഡ്ജറ്റ് സീരീസിൽ പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിക്കാൻ അരുണിന് അവസരം ലഭിക്കുന്നത്. ചിത്രീകരണം പൂർത്തിയായതും, പുരോഗമിക്കുന്നതുമായ ഒരുപിടി ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറാണ് അരുൺ വെഞ്ഞാറമൂട് ഇപ്പോൾ.