
.news-body p a {width: auto;float: none;} തിരുവനന്തപുരം: വലിയ സാമ്പത്തിക പ്രശ്നമുള്ള കുടുംബമല്ല ഞങ്ങളുടേതെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ പിതാവ് റഹീം. തനിക്ക് വിദേശത്തേക്ക് കുടുംബം പണം അയച്ചിട്ടില്ലെന്നും വീട്ടുകാരുമായി നിരന്തരം സംസാരിച്ചിരുന്നെന്നും റഹീം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് സത്യം കണ്ടെത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘അഫാൻ പറയുന്ന അത്രയും സാമ്പത്തികബാദ്ധ്യത കുടുംബത്തിന് ഉണ്ടായിരുന്നില്ല.
വീട് വച്ച കടം ഞാൻ തീർത്തതാണ്. പിന്നെ എന്തിനാണ് അഫാൻ ഇങ്ങനെ പറയുന്നതെന്ന് എനിക്ക് അറിയില്ല.
എനിക്ക് വിദേശത്തേക്ക് കുടുംബം പണം അയച്ച് തന്നിട്ടില്ല. കുടുംബവുമായി നിരന്തരം സംസാരിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച കൂടി അഫാനുമായി സംസാരിച്ചതാണ്. അഫാന്റെ ഉമ്മയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.
ഇന്ന് സംസാരത്തിലും വ്യത്യാസം ഉണ്ട്. എല്ലാവരും പ്രാർത്ഥിക്കണം.
എന്താണ് സംഭവിച്ചതെന്ന് പൊലീസ് സത്യം കണ്ടെത്തട്ടെ. വേറെ ഒന്നും എനിക്ക് പറയാനില്ല.
,- റഹീം വ്യക്തമാക്കി. അതേസമയം, വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് കാരണം വൻ സാമ്പത്തിക ബാദ്ധ്യതയാണെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.
14പേരിൽ നിന്നായി 65 ലക്ഷം രൂപയാണ് അഫാനും ഉമ്മയും കടം വാങ്ങിയത്. ഒടുവിൽ വായ്പ നൽകിയവർ പണത്തിന് വേണ്ടി കുടുംബത്തെ നിരന്തരം ശല്യം ചെയ്തു.
ഇതോടെ കൂട്ട ആത്മഹത്യ ചെയ്യാൻ അഫാനും കുടുംബവും തീരുമാനിച്ചതായി പൊലീസ് പറഞ്ഞു.
അഫാന്റെ അമ്മ ഷെമീന ചിട്ടി നടത്തിയും പണം പോയി. സാമ്പത്തിക ഞെരുക്കം പരിഹരിക്കാൻ വേണ്ടിയാണ് ഷെമീന ചിട്ടി നടത്തിയത്.
കൊല്ലപ്പെട്ട ലത്തീഫിന്റെ ഭാര്യ ഷാഹിദക്ക് ചിട്ടി കിട്ടി.
പക്ഷെ പണം നൽകിയില്ല. ഇതേ ചൊല്ലി ലത്തീഫും അഫാനും തമ്മിൽ തർക്കമുണ്ടായി.
അഫാൻ മോശമായി സംസാരിച്ചതായി ലത്തീഫ് അടുത്ത ബന്ധുക്കളോടും പറഞ്ഞിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]