
മുംബയിലേക്കാണ് ഇന്ന് വാവാ സുരേഷിന്റെയും സംഘത്തിന്റെയും യാത്ര. ഒപ്പം മൂന്ന് പ്രാദേശിക പാമ്പ് സംരക്ഷകരും ഉണ്ടായിരുന്നു. ഒരു പൂന്തോട്ടത്തിനുളളിൽ കയറിയ പാമ്പിനെ പിടിക്കാനാണ് വാവയും സംഘവും എത്തിയത്. ഒറ്റനോട്ടത്തിൽ ഏത് പാമ്പാണെന്ന് തിരിച്ചറിയാൻ സാധിച്ചില്ല. മുംബയിൽ മാത്രം കണ്ടുവരുന്ന ചെക്കർഡ് ഇനത്തിൽപ്പെട്ട ആൺപാമ്പായിരുന്നു. ഈ പാമ്പിനെ ഇതുവരെയായിട്ടും കേരളത്തിൽ നിന്ന് പിടികൂടിയിട്ടില്ല. പെരുമ്പാമ്പിന്റെ തലയും രാജവെമ്പാലയുടെ നിറവുമായിരുന്നു അതിന്.
നിറയെ പല്ലുകൾ ഉളള പാമ്പിനെ വാവയും സംഘവും പിടികൂടിയിട്ടും തളർന്ന അവസ്ഥയിലായിരുന്നു. കൂടുതൽ പരിശോധനകൾ നടത്തിയപ്പോഴാണ് പാമ്പിന്റെ വാലിന് വയറിന്റെ ഭാഗത്തും മുറിവേറ്റതായി കണ്ടത്. പെട്ടെന്ന് കടിക്കുന്ന സ്വഭാവക്കാരനാണ് ഈ വിഭാഗത്തിലുളള പാമ്പുകൾ. വാവയും സംഘവും പാമ്പിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് സംസാരിച്ചു. ജീവിതത്തിൽ ഇത്തരത്തിലൊരു പാമ്പിനെ കിട്ടിയിട്ടില്ലെന്നാണ് വാവ പറഞ്ഞത്. ഈ പാമ്പിനെക്കുറിച്ചുളള പഠനങ്ങൾ നടന്നുവരികയാണ്. കാണുക സാഹസിക കാഴ്ച്ചകളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]