
തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തെ ആരും താഴ്ത്തിക്കെട്ടേണ്ടെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി.സെക്രട്ടറിയേറ്റിന് മുൻപിലുളള ആശാവർക്കർമാരുടെ സമരപന്തൽ സന്ദർശിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആശമാരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഏതെങ്കിലും ഒരു രാഷ്ട്രീയത്തിന്റെ കോപ്പറേറ്റീവ് സംവിധാനത്തെ മാത്രം നിങ്ങൾ താഴ്ത്തിക്കാണേണ്ടതില്ലെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
‘പല രാഷ്ട്രീയ സംവിധാനങ്ങളും കുഴപ്പമാണ് ജനങ്ങളോട് ചെയ്തിരിക്കുന്നത്. അതെല്ലാം തോണ്ടിയെടുത്തിരിക്കും. ആശാവർക്കർമാർക്ക് അരക്ഷിതാവസ്ഥയുണ്ടാവുന്നുണ്ടെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആരോഗ്യ മന്ത്രിയെയും വിവരം ധരിപ്പിക്കും. ഇത് കേന്ദ്രത്തിന്റെ പദ്ധതിയാണെങ്കിൽ അത് വിഭാവനം ചെയ്ത് സ്ഥാപിതമാകുന്ന കാലത്ത് ചില മാനദണ്ഡങ്ങളുണ്ടാവും. ആ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കാൻ പ്രധാനമന്ത്രിയോടുപറയാം.
തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ കാബിനറ്റുമാണ്. അതുപക്ഷേ സമരപ്രഖ്യാപനമല്ല. ഞാൻ സമരത്തിന്റെ ഭാഗമല്ല. സമരം ചെയ്യുന്ന മനുഷ്യരെ കാണാനാണ് വന്നത്. അവരെ കേട്ടുവെന്നും അവരുടെ പ്രശ്നങ്ങൾ എത്തിക്കേണ്ടിടത്ത് എത്തിക്കും. സമരം ചെയ്യുന്ന ആശാവർക്കർമാരെ പിരിച്ചു വിടാൻ സർക്കാർ നടപടി എടുത്താൽ കേന്ദ്ര ഫണ്ട് തടയും’- സുരേഷ് ഗോപി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]