
.news-body p a {width: auto;float: none;}
കറാച്ചി: പാകിസ്ഥാനിലെ ഖൈബർ പക്തൂൻഖ്വ പ്രവിശ്യയിലെ മദ്രസയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 6 പേർ കൊല്ലപ്പെട്ടു. 20ലേറെ പേർക്ക് പരിക്കേറ്റു. നൗഷേര ജില്ലയിലെ അകോര ഘട്ടക് മേഖലയിൽ ഇന്നലെ ഉച്ചയ്ക്ക് പ്രാർത്ഥനാ സമയത്തായിരുന്നു സ്ഫോടനം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
അഫ്ഗാനിസ്ഥാനിലെ താലിബാനുമായി ബന്ധമുള്ള ജാമിയത്ത് ഉലമ-ഇ-ഇസ്ലാം സമി (ജെ.യു.ഐ-എസ്) പാർട്ടി നേതാവ് മൗലാന ഹമീദ് ഉൽ ഹഖ് ഹഖാനിയും (56) കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇദ്ദേഹത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്ന് കരുതുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
താലിബാൻ നേതാക്കൾക്ക് പരിശീലനം നൽകിയിരുന്ന മത പണ്ഡിതൻ മൗലാന സമി ഉൽ ഹഖിന്റെ മകനാണ് ഹമീദ്. ‘ താലിബാന്റെ പിതാവ്” എന്നാണ് സമി അറിയപ്പെട്ടിരുന്നത്.