
വാഷിംഗ്ടൺ: വിഖ്യാത നടനും ഓസ്കാർ ജേതാവുമായ ജീൻ ഹാക്ക്മാനേയും ( 95 ) ഭാര്യ ബെറ്റ്സി അരകാവയേയും (64) മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്. ബുധനാഴ്ച യു.എസിലെ ന്യൂമെക്സിക്കോയിലെ സാന്റാ ഫേയിലുള്ള വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളർത്തുനായയേയും ജീവനറ്റ നിലയിൽ ഇവർക്കൊപ്പം കണ്ടെത്തിയിരുന്നു.
പുറത്തുനിന്ന് ആക്രമിക്കപ്പെട്ടതിന്റെയോ വെടിയേറ്റതിന്റെയോ ലക്ഷണങ്ങൾ മൃതദേഹങ്ങളിലില്ല. ഹാക്ക്മാന്റെ മൃതദേഹം അടുക്കളയ്ക്ക് സമീപവും ബെറ്റ്സിയുടേത് ബാത്ത്റൂമിലുമാണ് കണ്ടെത്തിയത്. മുറി ചൂടാക്കാൻ ഉപയോഗിക്കുന്ന സ്പേസ് ഹീറ്ററും ചില ഗുളികകളും മരുന്നു കുപ്പിയും ബെറ്റ്സിയുടെ മൃതദേഹത്തിന് സമീപം വീണുകിടന്നിരുന്നു. കാർബൺ മോണോക്സൈഡിന്റെയോ മറ്റ് വിഷവസ്തുക്കളുടെയോ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ദമ്പതികളുടെ മറ്റ് രണ്ട് വളർത്തുനായകളെ വീടിന്റെ പരിസരത്ത് നിന്ന് ജീവനോടെ കണ്ടെത്തി. അറ്റക്കുറ്റപ്പണികൾക്കായി എത്തിയ ജോലിക്കാരനാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. രണ്ടാഴ്ച മുമ്പാണ് താൻ അവസാനമായി ഇവരെ കണ്ടതെന്നും ഇയാൾ പറയുന്നു. മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.