
തമിഴകത്ത് അടുത്തിടെ റീ റിലീസുകളുടെ കാലമാണ്. രജനികാന്തിന്റെയും സൂര്യയുടെയും വിജയ്യുടെയുമൊക്കെ നിരവധി ചിത്രങ്ങളാണ് വീണ്ടും പ്രദര്‍ശനത്തിനെത്തുകയും വിജയിക്കുകയും ചെയ്തിട്ടുളളത്. അക്കൂട്ടത്തിലേക്ക് ഫെബ്രുവരിയില്‍ എത്തിയതാണ് അജിത് ചിത്രം ബില്ലയും. അജിത്തിന്റെ ബില്ല വീണ്ടും എത്തി രണ്ടാം ആഴ്ചയിലേക്ക് മുന്നേറുകയാണ് എന്നതാണ് റിപ്പോര്‍ട്ട്.
അജിത്തിന്റെ നായികയായി നയൻതാരയെത്തിയും വിഷ്ണുവര്ദ്ധൻ സംവിധാനം ചെയ്തു നിരവ് ഷാ ഛായാഗ്രാഹണം നിര്‍വഹിച്ചും 2007ല്‍ പ്രദര്‍ശനത്തിന് എത്തിയ ബില്ല ഫെബ്രുവരി 23നാണ് ബില്ല വീണ്ടും തിയറ്ററുകളില്‍ റിലീസായത്. അജിത്ത് നായകനായി 2007ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമായ ബില്ലയ്ക്ക് റീ റിലീസിലും മികച്ച പ്രതികരണം ലഭിച്ചതിന്റെ വിജയ ആഘോഷം ചെന്നൈയില്‍ നടത്തും എന്നും അടുത്ത ഞായറാഴ്ച കാശി തിയറ്ററിലായിരിക്കും എന്നും ആരാധകര്‍ അറിയിച്ചിട്ടുണ്ട്. അജിത്തിന്റെ എക്കാലത്തെയും മികച്ച വിജയ ചിത്രങ്ങളില്‍ ഒന്നായ ബില്ലയ്ക്ക് വൻ സ്വീകരണം ലഭിക്കുന്നത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. അജിത്തിന്റെ ബില്ലയുടെ രണ്ടാം ആഴ്ചയിലെ തിയറ്റര്‍ ലിസ്റ്റും പുറത്തുവിട്ടിട്ടുണ്ട്.
enters successful 2nd week.. வெற்றிகரமான 2-வது வாரம்..
— Ramesh Bala (@rameshlaus)
അജിത്ത് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രം വിഡാ മുയര്‍ച്ചിയുടെ നിര്‍ണായകമായ ചില ഭാഗങ്ങള്‍ അസെര്ബെയ്ജാനില് ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. അജിത്ത് നായകനാകുന്ന വിഡാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് നേടിയപ്പോള്‍ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സൗത്തും സാറ്റലൈറ്റ് റൈറ്റ്സ് സണ്‍ ടിവിയുമാണ് എന്നാണ് അടുത്തിടെയുണ്ടായ അപ്ഡേറ്റ്. അജിത്തിന്റെ നായികയായി എത്തുന്നത് തൃഷയാണ്. സംവിധായകൻ മഗിഴ് തിരുമേനിയുടെ പുതിയ ചിത്രമായ വിഡാ മുയര്‍ച്ചിക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.
അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതും പ്രേക്ഷകര്‍ ചര്‍ച്ചയാക്കിയതും. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ്. സംവിധാനം നിര്‍വഹിച്ചത് എച്ച് വിനോദായിരുന്നു. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രമേയം. ബോണി കപൂറായിരുന്നു നിര്‍മാണം. മഞ്ജു വാര്യര്‍ നായികയായി എത്തിയ ചിത്രത്തില്‍ സമുദ്രക്കനിയും ഒരു നിര്‍ണായക വേഷത്തില്‍ ഉണ്ടായിരുന്നു. അജിത്ത് നായകനായ ഹിറ്റ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത് ജിബ്രാനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]