
മുൻ മിസ് ഇന്ത്യ മത്സരാർഥിയും ഇരുപത്തിയെട്ടുകാരിയുമായ റിങ്കി ചാക്മ അന്തരിച്ചു. ക്യാൻസർ ബാധിച്ചതിനെ തുടർന്ന് ഏറെ നാൾ ചികിത്സയിലായിരുന്നു അവർ. തുടക്കത്തിൽ സ്തനാർബുദമായിരുന്നെങ്കിലും വൈകാതെ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു.
റിങ്കിക്ക് മാരകമായ ഫൈലോഡസ് ട്യൂമർ (സ്തനാർബുദം) ആണെന്ന് ആദ്യം കണ്ടെത്തിയിരുന്നു. രോഗം കണ്ടെത്തിയ ശേഷം അവർ ശസ്ത്രക്രിയയ്ക്ക് വിധേയയായി. എന്നിരുന്നാലും, കാൻസർ അവളുടെ ശ്വാസകോശത്തെ ബാധിക്കുകയും തലയെ ബാധിക്കുകയും ചെയ്തു. അതിൻ്റെ ഫലമായി ബ്രെയിൻ ട്യൂമറായി. പിന്നീട്, റിങ്കിയുടെ ആരോഗ്യം വഷളാവുകയായിരുന്നു.
ഫെബ്രുവരി 22 ന് മാക്സ് ഹോസ്പിറ്റലിൽ റിങ്കിയെ പ്രവേശിപ്പിച്ചു. ശ്വാസകോശങ്ങളിലൊന്ന് മിക്കവാറും പ്രവർത്തനരഹിതമായതിനാൽ ഐസിയുവിലെ വെൻ്റിലേറ്ററിലായിരുന്നു ഏറെ നാൾ. കഴിഞ്ഞമാസം അർബുദത്തിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചും സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനേക്കുറിച്ചും റിങ്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി താനും കുടുംബവും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും സാമ്പത്തികസഹായം പ്രതീക്ഷിക്കുന്നുവെന്നും അവർ കുറിപ്പ് പങ്കുവച്ചിരുന്നു.
സ്തനാർബുദം; എങ്ങനെ തിരിച്ചറിയാം?
സാധാരണ സ്തനാർബുദങ്ങളിൽ നിന്ന് വ്യത്യസ്തമാണ് malignant Phyllodes Tumor. അപൂർവമായ ഈ ട്യൂമറുകൾ പെട്ടെന്ന് വ്യാപിക്കാനുള്ള സാധ്യത കുറവാണെങ്കിലും വ്യാപിച്ചുകഴിഞ്ഞാൽ കൂടുതൽ അപകടകരമാണ്. സ്തനാർബുദത്തിന്റെ ആരംഭഘട്ടത്തിൽ തന്നെ ചികിത്സ തേടണമെങ്കിൽ രോഗലക്ഷണങ്ങൾ ആദ്യം മനസ്സിലാക്കണം.
രോഗം നേരത്തെ തിരിച്ചറിയാൻ സാധിക്കാത്തതാണ് പലപ്പോഴും ചികിത്സ വയ്ക്കുന്നതിനും മരണനിരക്ക് ഉയരുന്നതിനു കാരണമാകുന്നത്. സ്തനാർബുദം നേരത്തെ തിരിച്ചറിയണമെങ്കിൽ പതിവായുള്ള സ്വയം പരിശോധനയും രോഗലക്ഷണങ്ങൾ അറിഞ്ഞിരിക്കുന്നതും പ്രധാനമാണ്.
സ്തനാർബുദത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ…
വേദനയുള്ളതോ അല്ലാത്തതോ ആയ വിവിധ വലിപ്പത്തിലുള്ള മുഴകൾ
സ്തനാകൃതിയിൽ വരുന്ന മാറ്റം.
സ്തനങ്ങൾക്കുണ്ടാകുന്ന വേദന
സ്തനങ്ങളുടെ തൊലിപ്പുറത്തുണ്ടാകുന്ന നിറവ്യത്യാസം, വ്രണങ്ങൾ
മുലഞെട്ട് അല്ലെങ്കിൽ മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ
കക്ഷത്തിലും കഴുത്തിലും ഉണ്ടാകുന്ന മുഴകൾ, വീക്കം എന്നിവ
Last Updated Mar 1, 2024, 8:56 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]