

ആഗോളതലത്തിൽ എണ്ണ വില കുതിക്കുന്നു:, അർധരാത്രിയിൽ പെട്രോൾ, ഡീസൽ വിലയിൽ വർധനവ്.
അബുദാബി: ഇന്ന് അർധരാത്രി മുതലാണ് വിലയിൽ വർധനവ് ഉയർത്തിരിക്കുന്നത്. അഗോള തലത്തിൽ വിലയുരുന്ന സാഹചര്യത്തിലാണ് യു. എ. യിലും എണ്ണവില വർധിച്ചത്.
2024 ഉള്ള പുതിയ വിലവർധന നിരക്കാണ് പ്രസിദീകരിച്ചത്. എല്ലാ വിഭാഗങ്ങളിലും കാര്യമായ വർധനയാണ് ഉണ്ടായിരിക്കുന്നത്. അഗോള തലത്തിൽ വിലയുരുന്ന സാഹചര്യത്തിലാണ് പ്രദേശ മേഖലയിലും വിലയിൽ ഏറ്റകുറിച്ചിൽ വന്നിരിക്കുന്നതെന്ന് സമിതി വ്യക്തമാക്കി.
യു എ ഇ ഇന്ധനവില നിര്‍ണയ സമിതി നിശ്ചയിച്ച പുതിയ വില:
സ്പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 2.92 ദിര്‍ഹം ആണ് പുതിയ വില. ഫെബ്രുവരിയില്‍ 2.76 ദിര്‍ഹം ആയിരുന്നു. ഇ പ്ലസ് 91 പെട്രോളിന് മാര്‍ച്ച് മുതല്‍ 2.85 ദിര്‍ഹമാണ് വില. ഫെബ്രുവരിയില്‍ ലിറ്ററിന് 2.69 ദിര്‍ഹം ആയിരുന്നു. ഡീസല്‍ വിലയും ഉയരും. ഡീസലിന് 3.16 ദിര്‍ഹമാണ് പുതിയ വില. ഫെബ്രുവരിയില്‍ ലിറ്ററിന് 2.99 ദിര്‍ഹം ആയിരുന്നു. നിലവിൽ ഇന്ധന വില ഇപ്രകാരമാണ്.
ലോകത്തിലെ മൂന്നാമത്തെ വലിയ ഓയിൽ ഇറക്കുമതി രാജ്യമായ ഇന്ത്യയുടെ ഇന്ധനവിലയിലും കാര്യമായ വർധനയാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. വ്യാവസായിക ആവശ്യങ്ങൾ വർധിച്ചതാണ് ഉപഭോഗം ഉയരാൻ കാരണമെന്ന് സമിതി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |