
ഇടുക്കി – മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം. ബസ് തടഞ്ഞ് പടയപ്പ ചില്ലു തകര്‍ത്തു. തമിഴ്നാട് ആര് ടി സിയുടെ മൂന്നാര്‍- ഉദുമല്‍പേട്ട ബസിന്റെ ഗ്ലാസാണ് ഇന്നലെ രാത്രി തകര്‍ത്തത്. രാജമല എട്ടാം മൈലില്‍വെച്ചാണ് ബസിന്റെ ചില്ലു തകര്‍ത്തത്. ആന ഇപ്പോള്‍ വനത്തിലാണെന്ന് വനംവകുപ്പ് അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് വാഹങ്ങള്‍ക്ക് നേരെ ആനയുടെ ആക്രമണം ഉണ്ടാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

2024 March 1
title_en:
Padayappa attacks again in Munnar, stops the bus and breaks the window