

പൂഞ്ഞാര്‍ സെന്റ് മേരീസ് ഫെറോന പള്ളിയിലെ വൈദികനെ വാഹനം ഇടിപ്പിച്ച സംഭവം; സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിന് പരാതി നല്കി യൂത്ത് ലീഗ്
കോട്ടയം: പൂഞ്ഞാർ സെന്റ് മേരീസ്ഫെറോന പള്ളിയിലെ വൈദികനെതിരായ അനിഷ്ട സംഭവങ്ങളില്‍ മുസ്ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പോലീസിന് പരാതി നല്കി.
സംഭവം നടന്നെന്ന് പറയപ്പെടുന്ന സമയത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്.
പരിക്കേറ്റ വൈദികന്റെ മെഡിക്കല്‍ റിപ്പോർട്ട് പുറത്തുവിടുക, വിദ്യാർഥികളുടെ മേല്‍ അന്യായമായി ചേർക്കപ്പെട്ട 307-ാം വകുപ്പ് പിൻവലിക്കുക, 307-ാം വകുപ്പ് ചുമത്തിയതിന്റെ പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരിക, അന്യായമായി പ്രതിചേർക്കപ്പെട്ട വിദ്യാർഥികളുടെ പേരും മേല്‍വിലാസവും സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുക, നിരന്തരം മതവിദ്വേഷം പരത്തുന്ന തരത്തില്‍ നവമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്ന ‘കാസ’ക്കെതിരെ നിയമനടപടി സ്വീകരിക്കുക, മത വിദ്വേഷം പരത്തുന്ന തരത്തില്‍ നിരന്തരം പത്ര ദൃശ്യമാധ്യമങ്ങളില്‍ പ്രസ്താവനകള്‍ നടത്തുന്ന മത-രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പരാതിയിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |