
പ്രശസ്ത ഗായിക ക്യാറ്റ് ജാനിസ് അപൂർവമായ സാർക്കോമ ക്യാൻസർ ബാധിച്ച് അന്തരിച്ചു. 31 വയസായിരുന്നു. എല്ലുകളിലും മൃദുവായ ടിഷ്യൂകളിലും കാൻസർ വികസിക്കുന്ന സാർക്കോമ എന്ന അസുഖമായിരുന്നു ജാനിസിന്. ശസ്ത്രക്രിയയും കീമോതെറാപ്പിയും റേഡിയേഷനുമെല്ലാം ക്യാറ്റ് ജാനിസ് ചെയ്തിരുന്നു. ക്യാറ്റ് ജാനിസ് പാടിയ
“ഡാൻസ് യു ഔട്ട്റ്റാ മൈ ഹെഡ്” എന്ന ഗാനം വെെറലായിയിട്ടുണ്ട്.
എന്താണ് സാർക്കോമ ക്യാൻസർ? (sarcoma cancer?)
പേശികൾ, രക്തക്കുഴലുകൾ, ഞരമ്പുകൾ എന്നിവയുൾപ്പെടെ എല്ലുകളിലും മൃദുവായ ടിഷ്യൂകളിലും വികസിക്കുന്ന അപൂർവ അർബുദങ്ങളാണ് സാർകോമ. ഓരോ വർഷവും യുഎസിൽ ഏകദേശം 12,000 സോഫ്റ്റ് ടിഷ്യു സാർകോമകളും (soft tissue sarcomas) 3,000 അസ്ഥി സാർക്കോമകളും (bone sarcomas) രോഗനിർണയം നടത്തുന്നതായി നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു.
ഒരു ട്യൂമർ വലുതായി വളരുമ്പോൾ സാർകോമ ക്യാൻസറിൻ്റെ ലക്ഷണങ്ങൾ കൂടുതലായി ശ്രദ്ധിക്കപ്പെടുന്നു. ഈ സമയമായപ്പോഴേക്കും കാൻസർ അസ്ഥി ടിഷ്യുവിനെ നശിപ്പിക്കാൻ തുടങ്ങിയിരുന്നു. ഇത് നിരന്തരമായ വേദന, എല്ലുകൾ പൊട്ടുക എന്നിവയ്ക്ക് കാരണമാകുന്നതായി ഗുരുഗ്രാമിലെ സികെ ബിർള ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജി കൺസൾട്ടൻ്റ് ഡോ പൂജ ബബ്ബർ പറയുന്നു.
‘ സാർക്കോമയുടെ സാധാരണ ലക്ഷണങ്ങളിൽ രോഗം ബാധിച്ച ഭാഗത്ത് സ്ഥിരമായ വേദനയോ നീർവീക്കമോ അനുഭവപ്പെടാം. ശരീരത്തിലെ ഏതെങ്കിലും ഭാഗത്ത് മുഴ കാണുന്നുണ്ടെങ്കിൽ അവഗണിക്കരുത്…’ – ഡോ പൂജ ബബ്ബർ പറഞ്ഞു.
‘ സാർക്കോമ ക്യാൻസറിൻ്റെ കൃത്യമായ കാരണം വ്യക്തമല്ല. എന്നാൽ പല ഘടകങ്ങളും സാർകോമ വികസിപ്പിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. നേരത്തെ കാൻസർ ചികിത്സയ്ക്കായി റേഡിയോ തെറാപ്പിക്ക് വിധേയരായ ആളുകൾ, വെർണർ സിൻഡ്രോം, ട്യൂബറസ് സ്ക്ലിറോസിസ്, നെവോയ്ഡ് ബേസൽ സെൽ കാർസിനോമ സിൻഡ്രോം, രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത്, കൈകളിലോ കാലുകളിലോ വിട്ടുമാറാത്ത ലിംഫെഡിമ അല്ലെങ്കിൽ വീക്കം എന്നിവയെല്ലാം സാർക്കോമ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു…’- ഡോ പൂജ ബബ്ബർ പറഞ്ഞു.
Last Updated Mar 1, 2024, 12:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]