
ബംഗളൂരു: വനിതാ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആദ്യ തോല്‍വി. ഡെല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 25 റണ്‍സിനായിരുന്നു ആര്‍സിബിയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് നേടിയത്. 50 റണ്‍സ് നേടിയ ഷെഫാലി വര്‍മയാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. അലീസ് കാപ്സി 46 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ആര്‍സിബിക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്. സ്മൃതി മന്ഥാനയ്ക്ക് ഒഴികെ (74) മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.
മൂന്ന് വിക്കറ്റെടുത്ത ജെസ് ജോനസെനാണ് ആര്‍സിബിയെ തകര്‍ത്തത്. അരുന്ദതി റെഡ്ഡി, മരിസാനെ കാപ്പ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മികച്ച തുടക്കമാണ് ആര്‍സിബിക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ മന്ഥാന – സോഫി ഡിവൈന്‍ (23) സഖ്യം 77 റണ്‍സാണ് ചേര്‍ത്തത്. മൂന്നാമതായി ക്രീസിലെത്തിയ സബിനേനി മേഘനയും (36) നിര്‍ണായ പ്രകടനം പുറത്തെടുത്തു. മന്ഥാനയ്ക്കൊപ്പം 45 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ മേഘനയ്ക്കായി. എന്നാല്‍ മന്ഥാനയെ പുറത്താക്കി മരിസാനെ കാപ്പ് ഡല്‍ഹിക്ക് ബ്രേക്ക് ത്രൂ നല്കി. പിന്നീടെത്തിയ അര്‍ക്കും ആര്‍സിബി നിരയില്‍ തിളങ്ങാനായില്ല.
റിച്ചാ ഘോഷ് (19), ജോര്‍ജിയ വരേഹം (6) എന്നിവര്‍ക്കും തിളങ്ങാനായില്ല. ഇതിനിടെ മേഘനയും മടങ്ങി. സിമ്രാന് ബഹാദൂര്‍ (2), സോഫി മൊളിനെക്സ് (1), ആശാ ശോഭന (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ശ്രേയങ്ക പാട്ടീല്‍ (1), രേണുക ഠാക്കൂര്‍ (1) എന്നിവര്‍ പുറത്താവാതെ നിന്നു. മലയാളി താരം മിന്നു മണിക്ക് തിളങ്ങാനായില്ല. രണ്ട് ഓവറില്‍ 28 റണ്‍സ് വിട്ടുകൊടുത്ത താരത്തിന് വിക്കറ്റൊന്നും വീഴ്ത്താനായില്ല.
നേരത്തെ ഷെഫാലി, കാപ്സി എന്നിവരുടെ ഇന്നിംഗ്സിന് പുറമെ കാപ്പ് (32), ജെസ് ജോനാസന്‍ (16 പന്തില്‍ 36) എന്നിവരാണ് ഡല്ഹിക് വേണ്ടി തിളങ്ങിയത്. അരുന്ദതി റെഡ്ഡി (4 പന്തില്‍ 10) പുറത്താവാതെ നിന്നു. മെഗ് ലാന്നിംഗ് (11), ജമീമ റോഡ്രിഗസ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
Last Updated Feb 29, 2024, 11:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]