
എന്തു കഴിക്കുന്നു എന്നത് മാത്രമല്ല എങ്ങനെ കഴിക്കുന്നു എന്നതും ആരോഗ്യകരമായ ജീവിതത്തിൽ പ്രധാനമാണ്. അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കുമ്പോൾ വേഗത്തിൽ വലിച്ചുവാരി കഴിക്കാതെ സാവധാനത്തിൽ ചവച്ചരച്ച് കഴിക്കണം എന്നത് പോഷകാഹാര വിദഗ്ധർ ഉൾപ്പെടെയുള്ളവർ മുന്നോട്ടുവയ്ക്കുന്ന ഉപദേശമാണ്. എന്നാൽ ഇപ്പോഴിതാ അധികമാരും പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം നിർദ്ദേശിച്ചിരിക്കുകയാണ് പോഷകാഹാര വിദഗ്ധയുമായ രാധി ദേവ്ലൂകിയ ഷെട്ടി. ഭക്ഷണം കഴിക്കുന്നതിന് മുൻപ് ഒരു വ്യക്തി നല്ല സംഗീതം ശ്രവിച്ചാൽ അത് അയാളുടെ ആരോഗ്യത്തെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സ്വാധീനിക്കുമെന്നാണ് ഇവർ അവകാശപ്പെടുന്നത്. ‘JoyFull: Cook Effortlessly, Eat Freely, Live Radiantly (A Cookbook)’ എന്ന തന്റെ പുസ്തകത്തിലാണ് രാധി ദേവ്ലൂകിയ ഇക്കാര്യം പരാമർശിച്ചിട്ടുള്ളത്.
ഉന്മേഷദായകമായ സംഗീതം കേൾക്കുന്നത് ആളുകളുടെ ആരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കും. ഈ വസ്തുത ശാസ്ത്രജ്ഞരും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് രാധി തന്റെ പുസ്തകത്തിൽ അവകാശപ്പെടുന്നു. നല്ല വാക്കുകളും ശാന്തമായ സംഗീതവും മഞ്ഞു പോലെയാണെന്നാണ് രാധി അഭിപ്രായപ്പെടുന്നത്. മനുഷ്യശരീരത്തിൽ 70 ശതമാനം ജലം അടങ്ങിയിരിക്കുന്നതിനാൽ ഈ ഘടന മനുഷ്യശരീരത്തിന് അനുകൂലമായ ഫലം നൽകുന്നു എന്നാണ് ഇവരുടെ വാദം. ഇത് തികച്ചും വിചിത്രമായി തോന്നാമെങ്കിലും ശാസ്ത്രജ്ഞർ ജല തന്മാത്രകളിൽ സംഗീതത്തിന്റെ സ്വാധീനം നിരീക്ഷിച്ചപ്പോൾ അത് സംഗീതവുമായി അലിഞ്ഞുചേരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ഇവർ പറയുന്നത്.
അതേസമയം, ആക്രമണോത്സുകമോ സങ്കടകരമോ ആയ സംഗീതം ജല തന്മാത്രകളെ വിഘടിപ്പിക്കുമെന്നും രാധി അഭിപ്രായപ്പെടുന്നു. ഭക്ഷണം കഴിക്കുമ്പോൾ മാത്രമല്ല, പാചകം ചെയ്യുമ്പോഴും നല്ലസംഗീതം ആസ്വദിക്കണമെന്നും രാധി തന്റെ പുസ്തകത്തിലൂടെ വായനക്കാരോട് ആവശ്യപ്പെടുന്നു. ഭക്ഷണം കഴിക്കുമ്പോൾ ആളുകൾക്ക് പിന്തുടരാവുന്ന മറ്റു ചില ഉപദേശങ്ങളും രാധി തന്റെ പുസ്തകത്തിലൂടെ പങ്കുവെക്കുന്നുണ്ട്. അതിൽ പ്രധാനം ഭക്ഷണം കഴിക്കുമ്പോൾ എപ്പോഴും ആദ്യം മധുര പലഹാരങ്ങൾ എന്തെങ്കിലും കഴിക്കുന്നത് വളരെ നല്ലതാണെന്നതാണ്. കാരണം മധുരമുള്ള ഭക്ഷണത്തെ ശരീരത്തിന് പെട്ടെന്ന് ദഹിപ്പിക്കാൻ കഴിയുമെന്നും അവര് പറയുന്നു. ഭക്ഷണത്തിനൊടുവിൽ മധുരം കഴിച്ചാൽ ദഹനം മന്ദഗതിയിലാകുമെന്നുമാണും രാധി തന്റെ പുസ്തകത്തില് വിശദീകരിക്കുന്നു.
Last Updated Feb 29, 2024, 4:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]