
മുംബൈ: ബിസിസിഐ നിര്‍ദേശം അവഗണിച്ച് രഞ്ജി ട്രോഫിയില്‍ നിന്ന് മുങ്ങിയ ഇഷാന് കിഷനെയും ശ്രേയസ് അയ്യരെയും ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഇതിനോട് സമ്മിശ്ര പ്രതികരണം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരില്‍ നിന്ന് വരുമ്പോള്‍ ശ്രദ്ധേയമായ നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്ഫാന് പത്താന്. നിയമം എന്തുകൊണ്ടാണ് എല്ലാ ക്രിക്കറ്റർമാര്‍ക്കും ഒരുപോലെ അല്ലാത്തത് എന്നാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി പത്താന്റെ ട്വീറ്റ്. പരിക്കിന് ശേഷം ഐപിഎല്‍ 2024 സീസണ് മുന്‍നിര്‍ത്തി പരിശീലനം തുടങ്ങിയ ഹാര്‍ദിക് മുംബൈയിലെ പ്രാദേശിക ടൂര്‍ണമെന്റില്‍ അടുത്തിടെ കളിച്ചിരുന്നു.
‘ഇഷാന് കിഷനും ശ്രേയസ് അയ്യരും കഴിവുള്ള താരങ്ങളാണ്. അവര്‍ ശക്തമായി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തും എന്ന് പ്രതീക്ഷിക്കുന്നു. ഹാര്‍ദിക് പാണ്ഡ്യയെ പോലെ റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കാത്ത താരങ്ങള്‍ ദേശീയ ഡ്യൂട്ടി ഇല്ലാത്തപ്പോള്‍ ആഭ്യന്തര ക്രിക്കറ്റിലെ നിശ്ചിത ഓവര്‍ മത്സരങ്ങള്‍ കളിക്കാറുണ്ടോ? ഇത്തരത്തില്‍ നിയമം എല്ലാവര്ക്കും ഒരുപോലെ ബാധകമല്ലെങ്കില്‍ ആഗ്രഹിക്കുന്ന മത്സരഫലം ഇന്ത്യന്‍ ടീമിന് ലഭിക്കില്ല’ എന്നുമാണ് ശക്തമായ വിമര്‍ശനഭാഷയില്‍ ഇര്ഫാന് പത്താന്റെ ട്വീറ്റ്. ഇഷാന് കിഷനും ശ്രേയസ് അയ്യരും കരാറില്‍ നിന്ന് പുറത്തായപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യക്ക് കരാര്‍ ബിസിസിഐ നീട്ടി നല്‍കിയിരുന്നു.
പുരുഷ താരങ്ങളുടെ പുതുക്കിയ വാര്‍ഷിക കരാര്‍ ഇന്നലെ ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ ഇഷാന് കിഷനും ശ്രേയസ് അയ്യരും പുറത്താവുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ മധ്യേ മുതല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ഇടവേളയെടുത്തിരിക്കുന്ന ഇഷാന് കിഷനോട് ദേശീയ ടീമിലേക്ക് മടങ്ങിവരും മുമ്പ് രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കണം എന്ന് ബിസിസിഐ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇഷാന് രഞ്ജിയില്‍ ജാര്‍ഖണ്ഡിനായി കളിക്കാന്‍ തയ്യാറായില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ലഭ്യമാണ് എന്ന് കിഷന് ഇന്ത്യന്‍ മാനേജ്മെന്റിനെ അറിയിച്ചുമില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്ക് ചൂണ്ടിക്കാട്ടിയ ശ്രേയസ് അയ്യരാവട്ടെ മുംബൈക്കായി രഞ്ജിയില്‍ അവസാന ലീഗ് മത്സരവും ക്വാര്‍ട്ടര്‍ഫൈനലും കളിക്കാനും മടിച്ചു. ശ്രേയസ് പരിക്ക് അഭിനയിച്ചാണ് വിട്ടുനിന്നത്.
ദേശീയ ടീമിന്റെ മത്സരങ്ങളിലോ പരിക്കിലോ അല്ലെങ്കില്‍ താരങ്ങള്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കണം എന്ന നിര്‍ദേശം ബിസിസിഐ സെക്രട്ടറി ജയ് ഷാ താരങ്ങള്‍ക്ക് നല്‍കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത താരങ്ങളോട് യാതൊരു മയവുമുണ്ടാവില്ല നയത്തില്‍ എന്ന വ്യക്തമായ സൂചന നല്‍കുകയാണ് ഇഷാന് കിഷനും ശ്രേയസ് അയ്യര്‍ക്കും എതിരായ നടപടിയിലൂടെ ബിസിസിഐ.
Last Updated Feb 29, 2024, 9:06 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]