

എസ്ഐ, കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് ആര്.പി.എഫ് റിക്രൂട്ട്മെന്റ്, പ്രചാരണം വ്യാജം; മുന്നറിയിപ്പുമായി കേരള പൊലിസ്
സ്വന്തം ലേഖകൻ
കൊച്ചി: ആര്‍പിഎഫ് റിക്രൂട്ട്മെന്റ് സന്ദേശം വ്യാജമെന്ന് റെയില്‍വേ. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ (RPF) എസ്ഐ, കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നെന്ന സന്ദേശം വ്യാജമെന്നാണ് റെയില്‍വേ അറിയിച്ചത്.
ആര്‍പിഎഫില്‍ 4,208 കോണ്‍സ്റ്റബിള്‍, 452 സബ് ഇന്‍സ്പെക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് നടക്കുന്നെന്ന വ്യാജസന്ദേശം ‘RTUEXAM.NET’ എന്ന വെബ്സൈറ്റ് വഴിയാണ് പ്രചരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ആര്‍പിഎഫോ റെയില്‍വേ മന്ത്രാലയമോ ഇത്തരമൊരു അറിയിപ്പ് നല്‍കിയിട്ടില്ലെന്ന് കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]