
കാസര്‍കോട്: പെരിയയിൽ സ്ഥിതി ചെയ്യുന്ന കേരള കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഇഫ്തികാർ അഹമ്മദിനെ വീണ്ടും സസ്പെന്റ് ചെയ്തു. സർവ്വകലാശാല സ്ഥിതി ചെയ്യുന്ന ഹോസ്ദുർഗ് താലൂക്കിൽ പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്ഥ നില നിൽക്കുന്ന സാഹചര്യത്തിലാണ് സസ്പെൻഷൻ. ഈ ജാമ്യ വ്യവസ്ഥ സർവ്വകലാശാലയെ അറിയിച്ചില്ലെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ലൈംഗിക ആരോപണ പരാതിയിൽ നേരത്തെ സസ്പെൻഷനിലായിരുന്ന ഇഫ്തിക്കാർ അഹമ്മദിന്റെ സസ്പെൻഷൻ ഈ മാസം 23 നാണ് പിൻവലിച്ചത്. ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ അന്വേഷണത്തിന് ശേഷമാണ് സസ്പെൻഷനിലായിരുന്ന അധ്യാപകനെ തിരിച്ചെടുത്തത്. ഇതിൽ പ്രതിഷേധിച്ച് സര്‍വകലാശാല രജിസ്ട്രാറെ എബിവിപി വഴിയിൽ തടഞ്ഞിരുന്നു. എസ്എഫ്ഐ വിസിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
Last Updated Feb 29, 2024, 9:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]